ജോജു ജോർജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' എത്തുന്നു

APRIL 15, 2026, 3:04 AM

മലയാള സിനിമയിലെ മാസ്സ് ആക്ഷൻ ഡയറക്ടർ ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'വരവ്' സിനിമയുടെ ഒഫീഷ്യൽ ടീസർ  റിലീസ് ചെയ്തു. കെകെ പോൾസൺ എന്ന മാസ്സ് കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ അവതരിക്കുന്നത്.

 'ഗെയിം ഓഫ് സർവൈവൽ' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകുന്നത്.

 നാല് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന തന്റെ അനിയനെക്കുറിച്ചുള്ള പവർഫുൾ ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ടീസറിൽ വമ്പൻ കാർ ചേസിംഗുകളും, തീപാറുന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ‘വരവ്‘ പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.

ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, ബൈജു സന്തോഷ്‌, സുകന്യ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം മെയ് റിലീസായി തിയറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam