കൊച്ചി: താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര കലഹം പുതിയ തലങ്ങളിലേക്ക്. നടി ശ്വേത മേനോനെതിരെ കടുത്ത വിമര്‍ശനവുമായി സംഘടനയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ശ്വേത മേനോന് കടുത്ത അധികാരക്കൊതിയാണെന്ന് നടി ഉഷ ഹസീന തുറന്നടിച്ചു. സംഘടനയെ കടുത്ത പ്രതിസന്ധിയിലാക്കിയ ശ്വേതയ്ക്ക് പാവപ്പെട്ട അംഗങ്ങളുടെ ശാപം കിട്ടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടന്‍ രമേഷ് പിഷാരടിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട ശ്വേതയുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് ഉഷ ഹസീന കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ ശ്വേത വീണ്ടും സംഘടനയുടെ നേതൃത്വത്തിലേക്ക് വന്നാല്‍ താനടക്കമുള്ളവര്‍ 'അമ്മ'യില്‍ തുടരില്ലെന്ന കടുത്ത നിലപാടും അവര്‍ വ്യക്തമാക്കി. അഞ്ചിലേറെ ക്ലൈന്റുകളില്‍ നിന്ന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോയില്‍ ശ്വേത ഉന്നയിച്ചിരുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാനാണ് ശ്വേതയുടെ ഭാവമെന്നാണ് സൂചന.
അതേസമയം, വിവാദങ്ങളെത്തുടര്‍ന്ന് 'അമ്മ'യുടെ അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് രമേഷ് പിഷാരടി രാജി സമര്‍പ്പിച്ചു. താരസംഘടനയെ കോടതി കയറ്റാന്‍ തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ പിഷാരടി, ഓഡിയോ ചോര്‍ന്നതല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ റിലീസ് ചെയ്തതാണെന്നും ആരോപിച്ചു. ഫോണ്‍ റെക്കോര്‍ഡിന്റെ വ്യക്തത പരിശോധിച്ചാല്‍ ഇത് ആര്‍ക്കും മനസ്സിലാകുമെന്നും ഈ ചതി തന്നെ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാന്‍ തനിക്ക് താല്പര്യമില്ല.
ശ്വേത ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ വെറും വായുവില്‍ ഉന്നയിച്ചവ മാത്രമാണെന്നും അത് തെളിയിക്കേണ്ട ബാധ്യത കേട്ടവര്‍ക്കാണെന്നും വ്യക്തമാക്കിയ പിഷാരടി, താന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇതുവരെ ശ്രമിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
