വിസ്‍മയയുടെ  'തുടക്കത്തിന്' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

AUGUST 5, 2026, 12:02 AM

വിസ്മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റമായ തുടക്കത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 

 ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്.

വെള്ളിയാഴ്ചയാണ് (7) ചിത്രത്തിന്‍റെ റിലീസ്. ഇന്ന് രാവിലെ 10 മണിക്ക് ബുക്കിംഗ് ആരംഭിക്കുമെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. വിസ്മയയുടെ അരങ്ങേറ്റ ചിത്രമെന്ന ഹൈപ്പില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷവും പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്.  

vachakam
vachakam
vachakam

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ഒരു കൊച്ചു കുടുംബ ചിത്രമെന്നാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. വലിയ പ്രതീക്ഷയുമായൊന്നും എത്തേണ്ടെന്നും ഇതൊരു സാധാരണ ചിത്രമാണെന്നുമാണ് റിലീസിന് മുന്‍പായി അദ്ദേഹം പറഞ്ഞത്.

എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam