രജനികാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം ‘ധര്‍മനി’ൽ നയൻതാരയും. നിർമാതാക്കളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നയന്‍താരയും രജനികാന്തും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് ‘THE AURA IS DOUBLE’ എന്ന കുറിപ്പോടെയാണ് വെൽക്കം പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
'ഓ മൈ കടവുളേ', 'ഡ്രാഗൺ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തുവാണ് 'ധർമൻ' സംവിധാനം ചെയ്യുന്നത്. അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം നയൻതാരയും രജനികാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധർമൻ.
ചന്ദ്രമുഖി, കുസേലൻ, ദർബാർ എന്നീ ചിത്രങ്ങളിലും നയന്‍താര സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസൻ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റും ചേര്‍ന്നാണ് ധര്‍മന്റെ നിര്‍മ്മാണം. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
THE AURA IS DOUBLE Welcoming the one and only #Nayanthara to DHARMAN #Dharman #KettaPaiyanSir #SuperstarRajinikanth #KamalHaasan @rajinikanth @ikamalhaasan #Mahendran #Nayanthara @Dir_Ashwath @anirudhofficial @anbariv @iYogiBabu @SimranbaggaOffc #RaashiKhanna @nikethbommi #KarthikRajkumar @PradeepERagav @kabilanchelliah @ShruthiManjari @APIfilms @homescreenent @saregamasouth @RKFI @turmericmediaTM @magizhmandram
— Raaj Kamal Films International (@RKFI) October 25, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
