'പത്മയെ അങ്ങനെ കൊല്ലേണ്ടേയിരുന്നില്ല, ഇന്നാണെങ്കിൽ ആ ക്ലൈമാക്സ് മാറ്റിപ്പിടിച്ചേനെ'; കമല്‍

OCTOBER 26, 2026, 3:52 AM

കമലിന്റെ സംവിധാനത്തിൽ 2003-ൽ പുറത്തിറങ്ങി മലയാളികളുടെ പ്രിയങ്കരമായി മാറിയ ചിത്രമാണ് 'സ്വപ്നക്കൂട്'. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ചുള്ള ചർച്ചകൾ ഈയിടെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരുന്നു. സിനിമയുടെ അവസാന ഭാഗത്ത് ഭാവന അവതരിപ്പിച്ച 'പത്മ' എന്ന കഥാപാത്രം മരിക്കേണ്ടിയിരുന്നില്ലെന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം. അഹല്യ എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ഈ ചർച്ചകളോട് പ്രതികരിക്കുകയാണ് സംവിധായകൻ കമൽ.

കഥ മുന്നോട്ട് കൊണ്ടുപോകാൻ പത്മ എന്ന കഥാപാത്രത്തിന്റെ മരണം അത്യന്താപേക്ഷിതമായിരുന്നു എന്ന് കമൽ വ്യക്തമാക്കുന്നു. മീര ജാസ്മിന്റെ 'കമല' എന്ന കഥാപാത്രം ഒറ്റപ്പെടുന്ന ഒരു സാഹചര്യമുണ്ടായാൽ മാത്രമേ അത് സംഭവിക്കുമായിരുന്നുള്ളൂ. പത്മ ജീവിച്ചിരുന്നെങ്കിൽ കമല ഒരിക്കലും കുഞ്ഞൂഞ്ഞിന്റെ (പൃഥ്വിരാജ്) കൂടെ പോകില്ലായിരുന്നു. ദീപുവിന് (കുഞ്ചാക്കോ ബോബൻ) കമലയോടുള്ള പ്രണയം മനസ്സിലാക്കുന്ന കുഞ്ഞൂഞ്ഞ്, സൗഹൃദം മുൻനിർത്തി ആ നാടുവിട്ടു പോവുകയാണ് ചെയ്യുക. തിരക്കഥ തയ്യാറാക്കുമ്പോൾ തന്നെ ഈ വെല്ലുവിളി ഉണ്ടായിരുന്നുവെന്നും, പത്മയുടെ മരണത്തിലൂടെ മാത്രമാണ് കമലയ്ക്ക് കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തോടൊപ്പം പോകേണ്ടിവരുന്ന ഒരു ഗതികേട് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ആ മരണം ചിത്രീകരിച്ച രീതിയിൽ തങ്ങൾക്ക് ഒരു അബദ്ധം സംഭവിച്ചതായി കമൽ സമ്മതിക്കുന്നു. ദുഃഖകരമായ ഒരു പാട്ടിനൊടുവിൽ കാൽ തെറ്റി വീണ് മരിക്കുന്നതായി കാണിച്ചതാണ് കാണികൾക്ക് കൃത്രിമമായി തോന്നിയത്. ഇന്നത്തെ കാലത്താണ് ആ രംഗം ചിത്രീകരിക്കുന്നതെങ്കിൽ, ഒരു നൈറ്റ് ട്രാവലും ആഘോഷങ്ങൾക്കും ശേഷം തിരിച്ചുള്ള യാത്രയിലുണ്ടാകുന്ന ഒരു അപകടത്തിലൂടെ ആ മരണം കാണിക്കാമായിരുന്നുവെന്നും, എങ്കിൽ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നായി പ്രേക്ഷകർക്ക് അത് അനുഭവപ്പെടുമായിരുന്നുവെന്നും കമൽ അഭിപ്രായപ്പെട്ടു. അക്കാലത്ത് അത്തരമൊരു ചിന്ത ഉദിച്ചില്ലെന്നും, റിലീസിന് ശേഷമാണ് എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചില്ല എന്ന് ആലോചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam