ബോക്സ് ഓഫീസിൽ റെക്കോഡ് നേട്ടവുമായി ‘ജയിലർ 2’; ആഗോള കളക്ഷൻ 710 കോടി കടന്നു

OCTOBER 26, 2026, 3:43 AM

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’  ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 710 കോടി രൂപ സ്വന്തമാക്കി. ഒക്ടോബർ 15ന് തീയറ്ററുകളിലെത്തിയ ചിത്രം 11 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2026ൽ പുറത്തിറങ്ങിയ തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോഡും ഇതോടെ ‘ജയിലർ 2’ സ്വന്തമാക്കി.

ആഭ്യന്തര ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം തുടരുകയാണ്. ഞായറാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് 25.70 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയിലെ മൊത്തം ഗ്രോസ് കളക്ഷൻ 466.85 കോടി രൂപയായി. നികുതികൾ ഉൾപ്പെടാത്ത നെറ്റ് കളക്ഷൻ 398.70 കോടി രൂപയിലുമെത്തി.

മലയാളത്തിന്റെ മെഗാതാരം മോഹൻലാലിന്റെ സാന്നിധ്യമാണ് കേരളത്തിൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ പ്രധാന കാരണമായത്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷക പ്രീതി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തിയത് പ്രേക്ഷകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. 

vachakam
vachakam
vachakam

രജനികാന്തിന്റെയും മോഹൻലാലിന്റെയും ഒന്നിച്ചുള്ള രംഗങ്ങൾ ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആവേശം പ്രേക്ഷകർക്ക് നൽകിയതോടൊപ്പം ചിത്രത്തിലെ മറ്റു അതിഥി താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വലിയ വിജയമായ 'ജയിലറി'ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും വേഷമിട്ട ഈ ചിത്രത്തിൽ ശിവരാജ് കുമാറും പ്രധാന വേഷത്തിൽ തിരിച്ചെത്തുന്നുണ്ട്.

ഇവർക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ. നിർമ്മൽ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam