സിനിമാ ലോകവും ആരാധകരും കാത്തിരിക്കുന്ന അരങ്ങേറ്റമാണ് വിസ്മയ മോഹന്‍ലാലിന്റേത്. ജൂഡ് ആന്തണി ഒരുക്കുന്ന തുടക്കം ആണ് വിസ്മയയുടെ അരങ്ങേറ്റ ചിത്രം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ തുടക്കം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
തുടക്കത്തിന്റെ ആദ്യ ഷോയ്ക്ക് വിസ്മയ്‌ക്കൊപ്പം സഹോദരന്‍ പ്രണവ് മോഹന്‍ലാലുമെത്തിയിരിക്കുകയാണ്. മായയുടെ കൈപിടിച്ച് തിയേറ്ററിലേക്ക് കയറുന്ന പ്രണവിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.അമ്മ സുചിത്രയും മക്കള്‍ക്കൊപ്പമുണ്ട്.
വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തുന്നുണ്ട്. നേരത്തെ മകന്‍ പ്രണവിന്റെ ആദ്യ ചിത്രത്തിലും മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു.ജൂഡ് സംവിധാനം ചെയ്ത തുടക്കത്തിന്റെ തിരക്കഥ ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ജൂഡും ചേര്‍ന്നാണ് എഴുതിയത്.
ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.ആദ്യ ഷോകള്‍ക്ക് ശേഷമെത്തുന്ന പ്രേക്ഷകാഭിപ്രായത്തിനായി കാത്തിരിക്കുകയാണ് ഇന്‍ഡസ്ട്രി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
