ആലപ്പുഴ: കന്നി ചിത്രം 'തുടക്കം' തിയേറ്ററുകളിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയ മോഹന്‍ലാലും അമ്മ സുചിത്രയും. കഴിഞ്ഞ ദിവസമാണ് ഇരുവരും മണ്ണാറശ്ശാല ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയത്. അമ്മയും മകളും ക്ഷേത്രം വലംവെച്ച് നാഗരാജാവിന് കാണിക്കയര്‍പ്പിച്ച് തൊഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹന്‍ലാല്‍ നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ആന്റണിയുടെ മകന്‍ ആശിഷ് ജോ ആന്റണിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. അഖില്‍ ജോര്‍ജ്, ജോമോന്‍ ടി. ജോണ്‍ എന്നിവര്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. റിലീസിന് തൊട്ടുമുന്‍പ് നടന്ന ദര്‍ശനത്തോടെ വലിയ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരും ആരാധകരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
