കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ഉന്മാദം’ റിലീസ് തീയതി മാറ്റി.
നേരത്തെ ഓഗസ്റ്റ് 7-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇനി ജൂലൈ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.
കിരൺ ദാസ് ഒരുക്കുന്ന ചിത്രം, ഷാഹി കബീർ രചിച്ച സൈക്കോളജിക്കൽ ത്രില്ലറാണ്. ‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉന്മാദ’ത്തിനുണ്ട്.
ഇരുചിത്രങ്ങളിലും പൊലീസ് ഉദ്യോഗസ്ഥനായെത്തിയ കുഞ്ചാക്കോ ബോബൻ, ഈ ചിത്രത്തിലും കോൺസ്റ്റബിൾ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ലിജോമോൾ ജോസഫ് ആദ്യമായി കുഞ്ചാക്കോ ബോബനൊപ്പം സ്ക്രീൻ പങ്കിടുന്ന ചിത്രവുമാണിത്. കുടുംബജീവിതത്തിലെ പഴയൊരു കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്ന ഒരു കോൺസ്റ്റബിളിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടവും മുന്നോട്ട് പോകുമ്പോൾ യാഥാർഥ്യവും ഭ്രമവും തമ്മിലുള്ള അതിരുകൾ മങ്ങിത്തുടങ്ങുന്നതാണ് കഥയുടെ പ്രധാന ആകർഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
