പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മലയാളത്തിൽ നിന്നുമൊരു പാൻ ഇന്ത്യൻ സൈബർ ത്രില്ലർ; 'അച്യുത അവതാരം' പുതിയ ഗാനം റിലീസ് ആയി

JULY 5, 2026, 8:14 AM

കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തിനെ പുതിയ ലിറികാൽ ഗാനം റിലീസ് ആയി. 'സെയ്‌ലർ ഓഫ് പെയിൻ' എന്ന കത്തിൽ ഉള്ള ഗാനം ശ്രുതി ശിവദാസൻ ആണ് ആലപിച്ചിരിക്കുന്നത്. സൈബർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.


vachakam
vachakam
vachakam

പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. കാസർഗോഡും മറ്റുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജൂലായ് മാസത്തോടെ തിയേറ്ററുകളിൽ എത്തും. 

ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം. എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു, നവീൻ, വി. എഫ്.എക്‌സ്: ഐഡന്റ് ലാബ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam