അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് വിദേശികളെ നിയമിച്ചാൽ പണി കിട്ടും; യുഎസ് കമ്പനികൾക്ക് കടുത്ത മുന്നറിയിപ്പുമായി ജെ ഡി വാൻസ്

SEPTEMBER 24, 2026, 10:02 PM

സ്വദേശി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ശേഷം എച്ച്-1ബി വിസ വഴി കുറഞ്ഞ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന അമേരിക്കൻ കമ്പനികൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ കവർന്നെടുത്ത് വിദേശത്ത് നിന്നുള്ള കുറഞ്ഞ വേതനക്കാരെ പകരക്കാരായി വെക്കാൻ സർക്കാരനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ കോർപ്പറേറ്റ് കമ്പനികൾക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

ട്രംപ് ഭരണകൂടം അടുത്തിടെ പുറത്തിറക്കിയ നിർണ്ണായക ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റിന്റെ ഈ തുറന്ന പ്രതികരണം. സ്വദേശി തൊഴിലാളികളെ ഒഴിവാക്കി വിദേശ തൊഴിലാളികളെ സപോൺസർ ചെയ്യുന്ന കമ്പനികളെ കേന്ദ്ര ഏജൻസികൾ കർശനമായി നിരീക്ഷിക്കും. തൊഴിൽ മന്ത്രാലയം ഇതിനോടകം തന്നെ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ വലിയ തോതിലുള്ള അന്വേഷണങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.

അമേരിക്കൻ ടെക് മേഖലയിൽ നിലനിൽക്കുന്ന വ്യാജ പ്രവണതകളെയും വിസ ദുരുപയോഗത്തെയും പൂർണ്ണമായി തടയുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം. തൊഴിലില്ലായ്മ നേരിടുന്ന സ്വന്തം പൗരന്മാരെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ പ്രഥമ പരിഗണനയാണെന്ന് വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഐടി ഉൾപ്പെടെയുള്ള മേഖലകളിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന കമ്പനികളുടെ മുൻകാല ചരിത്രവും ഇനി മുതൽ പരിശോധിക്കും.

vachakam
vachakam
vachakam

പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നതോടെ പ്രധാനപ്പെട്ട ഐടി ഔട്ട്‌സോഴ്‌സിങ് കമ്പനികളുടെ എച്ച്-1ബി അപേക്ഷകളിൽ വൻ കുറവുണ്ടായിട്ടുണ്ട്. എച്ച്-1ബി വിസ വഴി വരുന്ന അപേക്ഷകരിൽ യഥാർത്ഥ കഴിവുള്ള പ്രൊഫഷണലുകളെ മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. സാധാരണ തസ്തികകളിലേക്ക് കുറഞ്ഞ വേതനക്കാരെ കൊണ്ടുവരുന്ന ശീലം ഇനി നടപ്പിലാകില്ല.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം എച്ച്-1ബി വിസ അപേക്ഷ നൽകുന്നതിന് മുൻപ് കഴിഞ്ഞ ഒരു വർഷത്തിനിടെ യുഎസ് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. ആഭ്യന്തര സുരക്ഷാ വകുപ്പും ലേബർ ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് ഈ പരിശോധനകൾ നടത്തുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കമ്പനികൾക്കെതിരെ ഭാവിയിൽ വിസ നൽകുന്നതിൽ വിലക്ക് അടക്കമുള്ള കർശന നടപടിയുണ്ടാകും.

യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം പൂർത്തിയാക്കുന്ന സ്വദേശികൾക്ക് പോലും തൊഴിൽ ലഭിക്കാത്ത അവസ്ഥയ്ക്ക് പരിഹാരം കാണാൻ ഇത് സഹായിക്കും. അമേരിക്കൻ തൊഴിൽ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കാൻ പുതിയ നിയന്ത്രണങ്ങളിലൂടെ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. വ്യാജ രേഖകളും തട്ടിപ്പുകളും വഴി എച്ച്-1ബി വിസ കൈക്കലാക്കുന്ന ഏജൻസികൾക്കെതിരെയും വൻ നടപടിയുണ്ടാകും.

vachakam
vachakam
vachakam

അമേരിക്കയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും അപേക്ഷകരെയും ഈ തീരുമാനം നേരിട്ട് ബാധിക്കും. വിസ അപേക്ഷകളിൽ ഉണ്ടായ പുതിയ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ കമ്പനികൾ തങ്ങളുടെ അപേക്ഷകൾ വൻതോതിൽ പുനഃപരിശോധിക്കേണ്ടി വരും. യോഗ്യതയുള്ള വിദഗ്ദ്ധർക്ക് മാത്രമേ ഇനി മുൻഗണന ലഭിക്കൂ.

കഴിഞ്ഞ വർഷങ്ങളിൽ എച്ച്-1ബി വിസകളിൽ ഭൂരിഭാഗവും നേടിയിരുന്നത് ഇന്ത്യൻ തൊഴിലാളികളായിരുന്നു. എന്നാൽ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി നടത്തുന്ന ഇൻവെസ്റ്റിഗേഷനുകളും ഉയർന്ന ഫീസുകളും ഇന്ത്യൻ സാങ്കേതിക വിദഗ്ദ്ധർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും മാസങ്ങളിൽ യുഎസ് വിസ നയങ്ങളിൽ കൂടുതൽ കർശനമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

കമ്പനികൾ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ പ്രതിഭകളെ ആകർഷിക്കുമ്പോഴും സ്വദേശി തൊഴിലാളികളുടെ അവകാശങ്ങൾക്ക് മുൻഗണന നൽകാനാണ് അമേരിക്കയുടെ തീരുമാനം. ഈ മാറ്റങ്ങൾ ആഗോള ഐടി വിപണിയെയും സാമ്പത്തിക രംഗത്തെയും ഒരുപോലെ സ്വാധീനിക്കും.

vachakam
vachakam
vachakam


English Summary: US Vice President JD Vance warned corporate America against laying off domestic workers and using H-1B visas to hire foreign employees at lower wages. Under President Donald Trump, the administration is increasing scrutiny on employers who replace American staff with cheaper foreign labor.


Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, JD Vance, Donald Trump, H1B Visa, US Immigration News


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam