വമ്പൻമാരെ ഞെട്ടിച്ച് ‘ഒബ്സെഷൻ’ നേടിയത് 400 മില്യൺ ഡോളർ!

JULY 7, 2026, 10:09 PM

സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ ചരിത്ര വിജയം സ്വന്തമാക്കി സംവിധായകൻ കറി ബാർക്കറുടെ സൈക്കോളജിക്കൽ ഹൊറർ-ത്രില്ലർ ചിത്രം 'ഒബ്സെഷൻ'.

വെറും 750,000 ഡോളർ (ഏകദേശം 6.2 കോടി രൂപ) മാത്രം നിർമ്മാണച്ചെലവുള്ള ഈ ചിത്രം തീയേറ്ററുകളിലെത്തി രണ്ട് മാസം പിന്നിടുമ്പോൾ ലോകമെമ്പാടും നിന്ന് 400 മില്യൺ ഡോളറിലധികം (3300 കോടിയിലധികം രൂപ) വാരിക്കൂട്ടി ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി. 1 മില്യൺ ഡോളറിൽ താഴെ ബഡ്ജറ്റിൽ നിർമ്മിച്ച് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡും ഇതോടെ 'ഒബ്സെഷൻ' സ്വന്തമാക്കി.

മെയ് 29-ന് റിലീസ് ചെയ്ത ചിത്രം യുഎസിൽ നിന്ന് മാത്രം 245 മില്യൺ ഡോളറും അന്താരാഷ്ട്ര വിപണിയിൽ നിന്ന് 157 മില്യൺ ഡോളറും നേടി. പ്രശസ്ത നിർമ്മാണ കമ്പനിയായ ഫോക്കസ് ഫീച്ചേഴ്സ് 14 മില്യൺ ഡോളറിനാണ് ഈ ചിത്രത്തിന്റെ വിതരണാവകാശം വാങ്ങിയത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി 'ഒബ്സെഷൻ' മാറി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചിത്രത്തിന് ലഭിച്ച വൻ പ്രതികരണത്തിൽ താൻ പൂർണ്ണമായും അമ്പരന്നുപോയതായി സംവിധായകൻ കറി ബാർക്കർ പ്രതികരിച്ചു.

vachakam
vachakam
vachakam

ഒരു വിചിത്രമായ കളിപ്പാട്ടം ഉപയോഗിച്ച് തന്റെ ദീർഘകാല സുഹൃത്തിനെ (ഇൻഡെ നവാരെറ്റ്) പ്രണയത്തിലാക്കാൻ ശ്രമിക്കുന്ന ഒരു യുവാവിന്റെ (മൈക്കൽ ജോൺസ്റ്റൺ) കഥയാണ് ചിത്രം പറയുന്നത്. എന്നാൽ നിഷ്കളങ്കമായി തുടങ്ങുന്ന ഈ ആഗ്രഹം പിന്നീട് കടുത്ത ഭ്രാന്തും ഭയപ്പെടുത്തുന്നതുമായ ഒബ്സെഷനായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam