ആക്ഷൻ ത്രില്ലർ ചിത്രം 'പ്രളയ്'യുടെ ചിത്രീകരണത്തിന് മുംബൈയിൽ തുടക്കമായി. ബിർള സ്റ്റുഡിയോസ്, ട്രൂ സ്റ്റോറി ഫിലിംസ്, മാ കസം ഫിലിംസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രൺവീർ സിങ്ങാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രൺവീറും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്. 'ലൂടേരേ', 'സ്കാം 1992' തുടങ്ങിയ ശ്രദ്ധേയ പ്രൊജക്ടുകളിലൂടെ പ്രശസ്തനായ ജയ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ലൊകാഹ്' ചിത്രത്തിലൂടെ ശ്രദ്ധേയയായ കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള തത്സമയ ലൊക്കേഷനുകളിലാണ് പ്രളയിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. തിയേറ്ററുകളിൽ വൻ വിജയം നേടിയ 'ധുരന്ധർ', അതിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ: ദി റിവെഞ്ച്' എന്നീ ചിത്രങ്ങൾക്ക് ശേഷം രൺവീർ സിങ് നായകനാകുന്ന പ്രധാന പ്രൊജക്റ്റാണ് പ്രളയ്.
വലിയ കാൻവാസിൽ തിയേറ്റർ കാഴ്ചയ്ക്കായി ഒരുക്കുന്ന ഒരു വൻകിട ആക്ഷൻ ചിത്രമായാണ് അണിയറപ്രവർത്തകർ പ്രളയിനെ പ്ലാൻ ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
