പൃഥ്വിരാജ് നായകനായി എത്തുന്ന വൈശാഖ് ചിത്രം 'ഖലീഫ'യുടെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ചേസിംഗും ഫൈറ്റും ചേർത്തൊരുക്കിയ ട്രെയിലർ വൻ ഹൈപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹൈ വോൾട്ടേജ് ആക്ഷനും പഞ്ച് ഡയലോഗും പൃഥ്വിരാജിന്റെ മാസ്സ് എൻട്രി പ്രേക്ഷകരെ കോരിത്തരിപ്പിച്ചിരിക്കുകയാണ്.
ജേക്‌സ് ബിജോയിയുടെ ബാക്ക്ഗ്രൗണ്ട് സ്‌കോർ കൂടെ വന്നതോടെ പടം വൻ മാസ്സാണെന്ന് പ്രേക്ഷകർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സംവിധായകൻ വൈശാഖിന്റെ മാസ്സ് എന്റെർറ്റൈനെർ ട്രേഡ് മാർക്ക് ട്രെയിലറിൽ വ്യക്തമാണ്. ട്രെയിലറിന്റെ എൻഡിംഗിൽ കാണിക്കുന്ന കഥാപാത്രം മോഹൻലാൽ തന്നെയാണോ എന്നാണ് പ്രേക്ഷകരുടെ ആകാംഷ.
ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 1 കോടിക്കടുത്ത് ബോക്‌സ് ഓഫീസിൽ പ്രീ സേൽ നേടി എന്നാണ് റിപ്പോർട്ട്. ജിനു എബ്രഹാം തിരക്കഥയും നിർമ്മാണവും വഹിക്കുന്ന ചിത്രം ജിനു ഇന്നോവേഷൻസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.
മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്‌സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ,
കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്‌സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്‌സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനത്ത് സേവ്യർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
