വിലക്ക് മറികടന്ന് കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ പരിപാടി; വി.സിക്കെതിരെ രൂക്ഷ വിമർശനവുമായി ഐഷി ഘോഷ്

AUGUST 17, 2026, 6:09 AM

കണ്ണൂർ: വൈസ് ചാൻസലർ അനുമതി നിഷേധിച്ച കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ പരിപാടിയിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുത്തു. സർവകലാശാല പാലയാട് ക്യാമ്പസിൽ നടന്ന പരിപാടിയിൽ സംസാരിച്ച ഐഷി, വി.സിക്കെതിരെ രൂക്ഷ വിമർശനമുയർത്തി.

എസ്.എഫ്.ഐ ആർ.എസ്.എസിനെ എതിർക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് ഐഷി ആരോപിച്ചു. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പരിപാടി നടക്കുന്നത് ആർ.എസ്.എസ് ശാഖയിലോ നാഗ്പൂരിലോ അല്ലെന്നും സർവകലാശാല ക്യാമ്പസിലാണെന്നും ഐഷി പറഞ്ഞു. വൈസ് ചാൻസലറെ സംവാദത്തിന് ക്ഷണിക്കുന്നതായും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

ഐഷി ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന പാലയാട് ക്യാമ്പസ് യൂണിയന്റെ 'ഷീ ഫെസ്റ്റ്' പരിപാടിക്കാണ് സർവകലാശാല അനുമതി നിഷേധിച്ചത്. വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി വാങ്ങിയില്ലെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം.

എന്നാൽ പരിപാടിക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നുവെന്നും ഐഷി ഘോഷ് മുഖ്യാതിഥിയാകുന്നതാണ് അനുമതി നിഷേധിച്ചതിന് പിന്നിലെ കാരണമെന്നും എസ്.എഫ്.ഐ ആരോപിച്ചു. സർവകലാശാലയുടെ വിലക്ക് അവഗണിച്ചാണ് ഒടുവിൽ പരിപാടി സംഘടിപ്പിച്ചത്.

കണ്ണൂർ സർവകലാശാല വി.സി 916 സംഘിയാണെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ് നേരത്തെ ആരോപിച്ചിരുന്നു. സർവകലാശാലയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും നിശ്ചയിച്ച പരിപാടി മാറ്റമില്ലാതെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam