ബിജെപിയിൽ അഴിച്ചുപണി; സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറി, കെ.സുരേന്ദ്രൻ ദേശീയ സെക്രട്ടറി

AUGUST 17, 2026, 5:31 AM

ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷ് തുടരും എന്നാണ് ലഭിക്കുന്ന വിവരം.

സംഘടനാ ചുമതലയിലേക്ക് തിരിച്ചെത്തുന്ന പീയുഷ് ഗോയലാണ് പുതിയ ദേശീയ ട്രഷറർ. കേരളത്തിൽ നിന്നുള്ള മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ദേശീയ സെക്രട്ടറിയുടെ ചുമതല ലഭിച്ചു.

അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. അതേസമയം, ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് ഉണ്ടായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കി.

vachakam
vachakam
vachakam

പാർട്ടിയുടെ ദേശീയ സംഘടനാ സംവിധാനത്തിലെ മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam