വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെ ആരാധകർ കാത്തിരുന്ന ചിത്രം ജനനായകന് പ്രദർശനാനുമതി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമയ്ക്ക് 'എ' സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകി.
ചിത്രം ഈ മാസം 24ന് തിയേറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡ് അംഗത്തിൻ്റെ പരാതിയും തുടർന്നുള്ള നിയമപോരാട്ടവും സിനിമയുടെ റിലീസ് പ്രതിസന്ധിയിലാകുകയായിരുന്നു.
എച്ച്. വിനോദ് ആണ് 'ജന നായകൻ' സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
