'ചിത്ര'ത്തിന് ശേഷം ചരിത്രം ആവര്‍ത്തിക്കുന്നു; 38 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയന്റെ ക്യാമറയ്ക്ക് മുന്നില്‍ ലിസി, കൂട്ടിന് കല്യാണിയും!

JULY 4, 2026, 7:33 AM

മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒരു പുനസമാഗമത്തിന് ഒരു പരസ്യ ചിത്രത്തിന്റെ സെറ്റ് വേദിയായിരിക്കുന്നു. നീണ്ട 38 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു പ്രോജക്ടില്‍ നടി ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തിലൂടെയാണ് ഈ അപൂര്‍വ കൂടിച്ചേരല്‍ സാധ്യമായത്.

മാതാപിതാക്കള്‍ ഒന്നിക്കുന്ന ഈ അപൂര്‍വ നിമിഷത്തിന് സാക്ഷിയാകാന്‍ മകള്‍ കല്യാണി പ്രിയദര്‍ശനും ഒപ്പമുണ്ടായിരുന്നു. കല്യാണിക്ക് പുറമെ തെന്നിന്ത്യന്‍ താരം പ്രഭു ഗണേശനും ഈ പരസ്യ ചിത്രത്തില്‍ ലിസിക്കൊപ്പം ചേരുന്നുണ്ട്. ഓഫ് വൈറ്റും മജന്തയും കലര്‍ന്ന മനോഹരമായ കാഞ്ചീവരം പട്ടുസാരി ധരിച്ചാണ് ലിസി സെറ്റിലെത്തിയത്. ലൊക്കേഷനിലെത്തിയ അമ്മയെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന കല്യാണിയുടെയും, ചിത്രീകരണത്തിന് മുന്‍പ് പ്രിയദര്‍ശനുമായി സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യുന്ന ലിസിയുടെയും ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

1988 ല്‍ തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ ചിത്രം എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ലിസി അഭിനയിക്കുന്നത്. പ്രിയദര്‍ശന്റെ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെയാണ് ലിസി ചലച്ചിത്ര രംഗത്ത് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1990 ഡിസംബര്‍ 13 നായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ലിസി അഭിനയ രംഗത്ത് നിന്ന് താല്‍ക്കാലികമായി പിന്മാറുകയായിരുന്നു.

26 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞെങ്കിലും, ആരാധകരെ ആഹ്‌ളാദത്തിലാഴ്ത്തിക്കൊണ്ട് ഈയടുത്ത കാലത്താണ് ഇവര്‍ വീണ്ടും ഒന്നിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹ ചടങ്ങില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഒന്നാകലിന്റെ സൂചനകള്‍ പുറത്തുവന്നത്. പിന്നീട് മാര്‍ച്ച് 16 ന് ലിസിയുടെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ വെച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ലിസി തന്നെ പങ്കുവെച്ചതോടെ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് കരുത്തേറി.

തങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാല്‍ നിലവില്‍ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയിലെയും ജീവിതത്തിലെയും ഈ പ്രിയകൂട്ടുകെട്ടിന്റെ തിരിച്ചുവരവ് വലിയ ആവേശത്തോടെയാണ് സിനിമാ ലോകം ഏറ്റെടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam