സൂര്യയും മമിതയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 ന് 

JULY 4, 2026, 7:54 PM

 സൂര്യാ ,മമിതാ ബൈജു എന്നിവരെ  കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ് എന്ന ചിത്രം ആഗസ്റ്റ് പതിന്നാലിന് പ്രദർശനത്തിനെത്തുന്നു.

ന്യൂസൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. വൻ വിജയം നേടിയ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സൂര്യ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥൻ ആൻ്റ് സൺസ്.

ദുൽഖർ സൽമാൻ  നായകനായി അഭിനയിച്ച് വൻ വിജയം നേടിയ ലക്കി ഭാസ്കറിനു ശേഷം വെങ്കി അറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത കറുപ്പിനു ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്‌തി ഏറെ വലുതാണ്.

vachakam
vachakam
vachakam

ഒപ്പം പ്രേമലുവിലൂടെ മലയാളി പ്രേഷകൻ്റെ ഹരമായി മാറിയ മമിതാ ബൈജൂ നായികയായി എത്തുന്നതും പ്രേഷകർക്ക് പ്രത്യേകിച്ചും യൂത്തിൻ്റെ ഇടയിൽ വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.സൂര്യയും മമിതയും ചേർന്നുള്ള പട്ടാം പൂച്ചി എന്ന  പ്രൊമോ സോംഗ് ഇതിനകം നവമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വലിയ മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്.  സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന ഈ സിനിമ ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ്. നിർമ്മിക്കുന്നത് . ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മമിത ബൈജുവിൻ്റെ നൃത്തമാണ് ഗാനത്തിൻ്റെ ഹൈലൈറ്റ് എന്നാണ് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam