ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ദിലീപും മംമ്ത മോഹൻദാസും തകർത്തഭിനയിച്ച ഹിറ്റ് ചിത്രം ‘മൈ ബോസി’ന്റെ തമിഴ് റീമേക്കായ ‘സണ്ടക്കാരി’യുടെ ട്രെയിലർ പുറത്തിറങ്ങി.
ആർ. മധേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രമായി വിമലും, മംമ്തയുടെ വേഷത്തിൽ ശ്രീയ സരണുമാണ് എത്തുന്നത്. സത്യൻ, പ്രഭു, കെ.ആർ. വിജയ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം സെപ്റ്റംബർ 18ന് തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 2019-ൽ ചിത്രീകരണം പൂർത്തിയായ സിനിമ പല കാരണങ്ങളാൽ റിലീസ് വൈകി. എന്നാൽ തിയറ്ററുകളിൽ എത്തും മുൻപേ ഈ ചിത്രത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങൾ ഒന്നിച്ച് പ്രഖ്യാപിച്ചപ്പോഴാണ് 2020-ലെ വിഭാഗത്തിൽ ഈ ചിത്രം ഇടംപിടിച്ചത്.2020-ലെ മികച്ച ചിത്രത്തിനുള്ള മൂന്നാം സ്ഥാനമാണ് ‘സണ്ടക്കാരി’ക്ക് ലഭിച്ചത്. ഇത് കൂടാതെ മികച്ച കലാസംവിധായകനായി അയ്യപ്പനും, മികച്ച പിന്നണി ഗായകനായി അമ്രിഷും തിരഞ്ഞെടുക്കപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
