വീണ്ടും തെലുങ്കിൽ തിളങ്ങാൻ ദുൽഖർ സൽമാൻ; ‘ശ്രീ ശ്രീ’ ഫസ്റ്റ് ലുക്ക് പുറത്ത്!

JULY 10, 2026, 4:22 AM

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ വീണ്ടും തെലുങ്ക് സിനിമയിൽ നായകനായി എത്തുന്ന പുത്തൻ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

‘ശ്രീ ശ്രീ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നവാഗതനായ രവി നെലകുടിറ്റിയാണ് സംവിധാനം ചെയ്യുന്നത്. ‘ലവ് വിൽ സ്പാർക് എഗെയ്ൻ’ എന്ന റൊമാന്റിക് ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ 41-ാം സിനിമയാണ്. ഒരു ഫീൽ ഗുഡ് സ്കൂൾ പ്രണയകഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്റർ പ്രേക്ഷകർക്ക് നൽകുന്നത്.

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. ദുൽഖർ സൽമാനും പൂജ ഹെഗ്ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. സ്കൂൾ യൂണിഫോം ധരിച്ച് മനോഹരമായി ഇരിക്കുന്ന ദുൽഖറിന്റെയും പൂജയുടെയും ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

vachakam
vachakam
vachakam

പ്രശസ്ത താരം ദീക്ഷിത് ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സിനിമയുടെ അവസാന ഷെഡ്യൂൾ ചിത്രീകരണം ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam