'LCU ഒരിക്കലും അവസാനിക്കില്ല, റോളക്സ്, കൈതി 2 അപ്‌ഡേറ്റുകളുമായി ലോകേഷ് കനകരാജ്! 

JULY 7, 2026, 10:29 PM

തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച 'ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്' (LCU) ഉപേക്ഷിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി സംവിധായകൻ ലോകേഷ് കനകരാജ്. എൽസിയു അവസാനിച്ചിട്ടില്ലെന്നും കൈതി 2, വിക്രം 2, റോളക്സ് എന്നിവയെല്ലാം തന്റെ മുൻഗണനയിലുള്ള പ്രൊജക്ടുകളാണെന്നും ലോകേഷ് വ്യക്തമാക്കി. ഒരു പൊതുപരിപാടിക്കിടെയാണ് താരം എൽസിയുവിന്റെ ഭാവി സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിട്ടത്.

"എൽസിയു നിർത്തിയെന്ന തരത്തിൽ ചില വാർത്തകൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. എന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറായ ജി-സ്ക്വാഡ്  വേണമെങ്കിൽ ഞാൻ നിർത്തിയേക്കാം, പക്ഷേ എൽസിയു എനിക്ക് നിർത്താനാകില്ല. ഒന്നാമതായി, ഈ പ്രപഞ്ചത്തിന് എൽസിയു എന്ന് പേരിട്ടത് ഞാനല്ല, ഓൺലൈനിലൂടെ ആരാധകർ നൽകിയ പേരാണത്. ഞാനത് ഏറ്റെടുത്തു എന്ന് മാത്രം. അതുകൊണ്ട് പെട്ടെന്നൊരു ദിവസം ഇനി എൽസിയു സിനിമകൾ ഇല്ല എന്ന് പറയാൻ എനിക്ക് കഴിയില്ല.

കൈതി 2, വിക്രം 2, റോളക്സ് എന്നിവയെല്ലാം ഞാൻ ചെയ്യാനിരിക്കുന്ന സിനിമകളാണ്. അല്ലു അർജുൻന്റെ ചിത്രം പൂർത്തിയാക്കിയ ശേഷം ഞാൻ എൽസിയു സിനിമകളിലേക്ക് കടക്കും. കൂടാതെ എന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന രാഘവ ലോറൻസ് ചിത്രം 'ബെൻസ്' -ഉം എൽസിയുവിന്റെ ഭാഗമാണ്," ലോകേഷ് പറഞ്ഞു.

vachakam
vachakam
vachakam

കാർത്തി നായകനായ 'കൈതി'യിലൂടെയാണ് ലോകേഷ് ഈ സിനിമാറ്റിക് പ്രപഞ്ചത്തിന് തുടക്കമിട്ടത്. പിന്നീട് കമൽ ഹാസൻ, ഫഹദ് ഫാസിൽ, സൂര്യ (റോളക്സ്) എന്നിവരെയെത്തിച്ച് 'വിക്രം' (2022), ദളപതി വിജയ്‌യെ നായകനാക്കി 'ലിയോ' (2023) എന്നീ ചിത്രങ്ങളിലൂടെ എൽസിയു തെന്നിന്ത്യയിലെ ഏറ്റവും വലിയ വിജയ ഫ്രാഞ്ചൈസിയായി മാറി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam