ഫൊക്കാന ഒരുക്കുന്ന നോർത്ത് അമേരിക്കൻ മലയാളീ സംഘടനകളുടെ  ഓൺലൈൻ മീറ്റിങ്ങ് ഏപ്രിൽ 22ന്

APRIL 20, 2026, 1:55 PM

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എല്ലാ അംഗ സംഘടനയുടെ ഭാരവാഹികളുടെയും അംഗ സംഘടനകളാകുവാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ ഭാരവാഹികളുടെയും ഒരു മീറ്റിങ്ങ് ഏപ്രിൽ 21, ചൊവ്വഴ്ച രാത്രി 8:30ന് (EST)  വെബ്ബിനാറിൽ നടത്തുന്നു.  

നോർത്ത് അമേരിക്കയിലെ മലയാളീ  സംഘടനകളുമായുള്ള സഹകരണവും വിവിധ മേഖലകളിൽ അവയുടെ യോജിച്ചുള്ള പ്രവർത്തനങ്ങളും വളരെ പ്രധാനമാണ് അത് കണക്കിലെടുത്ത് എല്ലാ അസോസിയേഷൻ പ്രസിഡന്റുമാരും, സെക്രട്ടറിമാരും അവരുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെബഴ്‌സിന്റെയും സംയുക്ത യോഗമാണ് നടത്തുന്നത്.

മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടു ഫൊക്കാന അതിന്റെ തേരോട്ടം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലുതും, പുരാതനവുമായ സംഘനകളുടെ സംഘടനയായ ഫൊക്കാന അതിന്റെ പ്രവർത്തനം സമാനതകൾ ഇല്ലാത്ത ഒരു  രീതിയിലൂടെയാണ് ഇന്ന് മുന്നോട്ട് പോകുന്നത്.

vachakam
vachakam
vachakam

ഫൊക്കാന മെഡിക്കൽ കാർഡും പ്രിവിലേജ് കാർഡും, ഫൊക്കാന ഹെൽത്ത് ക്ലിനിക്, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ് ഉൾപ്പടെ അതിന്റെ പ്രവർത്തനം ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവർത്തനം അസോസിയേഷൻ ഭാരവാഹികളുമായി പങ്ക് വെക്കുകയും അസോസിയേഷനുകളുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുക എന്നതാണ് മീറ്റിങ്ങിന്റെ ഉദ്ദേശം.

Join Zoom Meeting

https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669

vachakam
vachakam
vachakam

Meeting ID: 201 563 6294, Passcode: 12345

എല്ലാ മേഖലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട്, കാലം മാറി, നമ്മുടെ ചിന്താഗതികൾ മാറി, പുതിയ പുതിയ ആശയങ്ങൾ വന്നു. സംഘടനകളിലും ഈ മാറ്റങ്ങൾ പ്രതിഭലിക്കേണ്ടത്  ഉണ്ട്. നമുക്ക് ചർച്ച ചെയ്യാം. ആശയങ്ങൾ കൈമാറാം, ഏവരേയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam