മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസിനെ വെട്ടിലാക്കി പാദപൂജ വിവാദം. ഗുരുപൂർണിമയോട് ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിലെ ദൃശ്യങ്ങളാണ് നിലവിൽ കോൺഗ്രസിനെതിരെ ബിജെപി ആയുധമാക്കിയിട്ടുള്ളത്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലയുടെ കാൽ കഴുകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. എന്നാൽ ഗുരുപൂർണിമ ദിവസം കുടുംബാംഗങ്ങളാണ് കാൽകഴുകിയതെന്ന് വിശദമാക്കിയ പട്ടോലെ ബിജെപി വിമർശനം തള്ളി. ഇതിന് പുറമേ ബിജെപിക്ക് മറ്റുള്ളവരോട് സംസ്കാരത്തേക്കുറിച്ച് ഉപദേശിക്കാൻ അർഹതയില്ലെന്നും പട്ടോലെ തിരിച്ചടിച്ചു.
പുറത്ത് വന്ന ദൃശ്യങ്ങൾ കോണ്‍ഗ്രസ് സംസ്കാരത്തിന്റെ പ്രതീകമെന്ന് ബിജെപി ആരോപിക്കുന്നത്.
സോഫയിൽ ഇരിക്കുന്ന നാനാ പട്ടോലയുടെ കാൽ രണ്ട് പുരുഷന്മാർ പാൽ അടക്കമുള്ളവ ഉപയോഗിച്ച് കഴുകുന്നതും പൂജ ചെയ്ത് അനുഗ്രഹം വാങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
നാനാ പട്ടോലയുടെ കാലിന് സമീപത്തായി ആപ്പിളും ഓറഞ്ചും മാതള നാരകവും അടക്കമുള്ള പഴങ്ങളും വച്ചായിരുന്നു പൂജ. നെഗറ്റീവ് പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ സംസ്കാരം എന്നാണ് ബിജെപി വിമർശനം.
महाराष्ट्रकांग्रेस के पूर्व प्रदेश अध्यक्ष और विधायक नाना पटोले का वीडियो वायरल हो रहा है,जिसमे वो कार्यकर्ताओं से दूध से पैर धुलवा रहे है.
नाना पटोले क पैर दूध से धोने का वीडियो वायरल.#Nanapatole#congress#Maharashtra@NANA_PATOLE pic.twitter.com/kudamUGbr7— Indrajeet chaubey (@indrajeet8080) August 2, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
