തിലക് വർമ്മയുടെ തകർപ്പൻ സെഞ്ചുറിയിൽ ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

APRIL 20, 2026, 2:17 PM

അഹമ്മദാബാദ്: തകർപ്പൻ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന തിലക് വർമ്മയുടെ (45 പന്തുകളിൽ എട്ടു ഫോറുകളും ഏഴ് സിക്‌സുകളുമടക്കം 101 റൺസ്) മികവിൽ ഗുജറാത്ത് ടൈറ്റാൻസിനെതിരായ ഐ.പി.എൽ മത്സരത്തിൽ 99 റൺസിന്റെ തകർപ്പൻ വിജയം ആഘോഷിച്ച് മുംബയ് ഇന്ത്യൻസ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 199/5 എന്ന സ്‌കോർ ഉയർത്തിയ മുംബയ് ഇന്ത്യൻസ് ഗുജറാത്തിനെ 15.5 ഓവറിൽ 100 റൺസിൽ ഒതുക്കുകയായിരുന്നു. സീസണിൽ മുംബയ്‌യുടെ രണ്ടാം ജയമാണിത്. ഗുജറാത്തിന്റെ മൂന്നാം തോൽവിയും. ഈ ജയത്തോടെ മുംബയ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്കുയർന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് തുടക്കം തകർച്ചയോടെയായിരുന്നു. അരങ്ങേറ്റത്തിനിറങ്ങിയ ഡാനിഷ് മലേവാറിനെ (2) രണ്ടാം ഓവറിൽത്തന്നെ റബാദ എൽ.ബിയിൽ കുരുക്കി തിരിച്ചയച്ചു. നാലാം ഓവറിൽ ക്വിന്റൺ ഡി കോക്കും (12) കൂടാരം കയറി. റിട്ടേൺ ക്യാച്ചിലൂടെ റബാദ തന്നെയാണ് തന്റെ നാട്ടുകാരനായ ഡി കോക്കിനെയും തിരിച്ചയച്ചത്. ആറാം ഓവറിൽ സൂര്യകുമാർ യാദവിനെ(15)ക്കൂടി റബാദ പുറത്താക്കി. ഇതോടെ മുംബയ് 44/3 എന്ന നിലയിലായി.

vachakam
vachakam
vachakam

തുടർന്ന് ക്രീസിലൊരുമിച്ച തിലക് വർമ്മയും നമാൻ ധിറും (46) ചേർന്നാണ് ടീമിനെ മുന്നോട്ടുനയിച്ചത്. ടീം സ്‌കോർ 96ലെത്തിയപ്പോഴാണ് പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ റബാദയ്ക്ക് ക്യാച്ച് നൽകി നമാൻ മടങ്ങിയത്. 32 പന്തുകൾ നേരിട്ട നമാൻ ധിർ ആറു ഫോറുകളും ഒരു സിക്‌സും പായിച്ചിരുന്നു.

പിന്നീട് തിലകിന്റെ ഒറ്റയാൻ പോരാട്ടമാണ് അഹമ്മദാബാദിൽ കണ്ടത്. ഹാർദിക് പാണ്ഡ്യയെ (16 പന്തുകളിൽ 15 റൺസ്) ഒരറ്റത്ത് കൂട്ടുനിറുത്തി തിലക് കത്തിപ്പടർന്നു. 18-ാം ഓവറിൽ ഹാർദിക് മടങ്ങിയപ്പോൾ 81 റൺസിന്റെ കൂട്ടുകെട്ട് തിലകുമായി സൃഷ്ടിക്കപ്പെട്ടിരുന്നു.

ഇതിൽ 15 റൺസ് മാത്രമായിരുന്നു ഹാർദിക്കിന്റെ സംഭാവന. ഷെഫാനേ റൂതർ ഫോഡിനെ കൂട്ടുനിറുത്തിയാണ് തിലക് അവസാന ഓവറിൽ സെഞ്ച്വറിയിലെത്തിയത്. തിലകിന്റെ ആദ്യ ഐ.പി.എൽ സെഞ്ച്വറിയാണ് ഇന്നലെ പിറന്നത്.

vachakam
vachakam
vachakam

മറുപടിക്കിറങ്ങിയ ഗുജറാത്ത് തുടക്കം മുതലേ തകർന്നു. ആദ്യ പന്തിൽ ബുംറ സായ് സുദർശനെ (0) കൂടാരം കയറ്റി. അരങ്ങേറ്റക്കാരൻ ക്രിഷ് ഭഗത്തിനായിരുന്നു ക്യാച്ച്. പിന്നാലെ ജോസ് ബട്ട്‌ലർ(5), ശുഭ്മാൻ ഗിൽ (14), വാഷിംഗ്ടൺ സുന്ദർ (26), ഗ്‌ളെൻ ഫിലിപ്പ്‌സ് (6), രാഹുൽ തെവാത്തിയ (8), റാഷിദ് ഖാൻ (4), ഷാറുഖ് ഖാൻ (17) എന്നിവർ കൂടി കൂടാരം കയറിയതോടെ ഗുജറാത്ത് 13 ഓവറിൽ 86/8 എന്ന നിലയിലായി.

മുംബയ്ക്ക് വേണ്ടി അശ്വനി കുമാർ നാലുവിക്കറ്റും ഗസൻഫർ, മിച്ചൽ സാന്റ്‌നർ എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam