ദക്ഷിണാഫ്രിക്കൻ താരം ജെയ്ഡൻ ആഡംസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

JULY 12, 2026, 8:27 AM

കേപ്ടൗൺ:ഇത്തണത്തെ ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ടീമംഗമായിരുന്ന ജെയ്ഡൻ ആഡംസി (25)നെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ സെൻട്രൽ കേപ് ടൗണിലുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലാണ് മൃതദേഹം കണ്ടത്. മരണ കാരണം വ്യക്തമല്ല.

പൊലീസ് ആന്വേഷണം തുടങ്ങി. റൗണ്ട് ഓഫ് 32ൽ പുറത്തായ ദക്ഷിണാഫ്രിക്കയ്ക്കായി ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഈ ലോകകപ്പിൽ കളത്തിലിറങ്ങിയിരുന്നു. ഒരു ദിവസം മുൻപ് കാമുകിക്കൊപ്പമുള്ള ചിത്രം ആഡംസ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

2023ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് സെമി ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഈ ലോകകപ്പിൽ ചെച്ചിയക്കെതിരായ ദക്ഷിണാഫ്രിക്കയുടെ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് അദ്ദേഹത്തിന്റെ മുത്തശ്ശി മരിച്ചത്.

vachakam
vachakam
vachakam

ദക്ഷിണാഫ്രിക്കൻ ക്ലബായ മെമലൊഡി സൺഡൗൺസിന്റെ മിഡ്ഫീൽഡറും വിംഗറുമായ ആഡംസ് കളിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ കായിക മന്ത്രി ഗെയ്റ്റൺ മക്കെൻസി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ എന്നിവരുൾപ്പടെ നിരവധിപ്പേർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam