ബാഴ്‌സലോണയോട് നന്ദി പറഞ്ഞ് ഇംഗ്ലീഷ് താരം മാർക്കസ് റാഷ്‌ഫോർഡ്. ബാഴ്‌സയിലെ തന്റെ ലോൺ കാലയളവ് അവസാനിപ്പിച്ച് മാഞ്ചെസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് നന്ദി പറച്ചിൽ.
തനിക്ക് ലഭിച്ച മികച്ച അനുഭവങ്ങൾക്കും ഓർമകൾക്കും റാഷ്‌ഫോർഡ് ബാഴ്‌സലോണയോട് നന്ദി പറഞ്ഞു. താൻ ക്ലബ്ബിൽ ചെലവഴിച്ച ഓരോ നിമിഷവും ആസ്വദിച്ചതായും ഹൃദ്യമായ ഓർമകളുമായാണ് മടങ്ങുന്നതെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിന് മറുപടിയായി 'നന്ദി റാഷി, നീ എപ്പോഴും ഞങ്ങളിൽ ഒരാളായിരിക്കും' എന്ന് ബാഴ്‌സലോണയുടെ ഔദ്യോഗിക അക്കൗണ്ട് പ്രതികരിക്കുകയും ചെയ്തു.
2025-26 സീസണിലാണ് യുണൈറ്റഡിൽ നിന്ന് റാഷ്‌ഫോർഡ് ലോണിൽ ബാഴ്‌സയിലെത്തിയത്. കഴിഞ്ഞ സീസണിൽ ബാഴ്‌സയ്ക്കായി 49 മത്സരങ്ങൾ കളിച്ച താരം 14 ഗോളുകളും 14 അസിസ്റ്റുകളും നേടി. ബാഴ്‌സയ്‌ക്കൊപ്പം ലാ ലിഗ കിരീടവും നേടി. ബാഴ്‌സ താരത്തെ യുണൈറ്റഡിൽ നിന്ന് വാങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
യുണൈറ്റഡുമായി രണ്ട് വർഷത്തെ കരാർ ബാക്കിയുള്ള അദ്ദേഹം 2024 ഡിസംബറിലാണ് ക്ലബ്ബിനായി അവസാനമായി കളിച്ചത്. അതിനുശേഷം ആസ്റ്റൺ വില്ലയിലും പിന്നീട് ബാഴ്‌സയിലും ലോണിൽ കളിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
