കൗമാരതാരം വൈഭവ് സൂര്യവംശി നേതൃനിരയിലേക്ക്. ദുലീപ് ട്രോഫിയിൽ ഉപനായകനായാണ് വൈഭവെത്തുന്നത്. ഈസ്റ്റ് സോൺ ടീമിന്റെ സ്‌ക്വാഡിലാണ് കൗമാരതാരത്തെ വൈസ് ക്യാപ്ടനാക്കിയത്.
15 അംഗ സ്‌ക്വാഡിനെ ഇഷാൻ കിഷനാണ് നയിക്കുന്നത്. അടുത്തിടെ ഇന്ത്യയുടെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് ഈസ്റ്റ് സോണിന്റെ ഉപനായകനായി കൂടി പരീക്ഷിക്കുന്നത്.
മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരൻ, മുകേഷ് കുമാർ, ഷഹബാസ് അഹമ്മദ് എന്നീ താരങ്ങൾ ടീമിലുണ്ട്. പേസർ ഷമി 2025 ചാംപ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന് വേണ്ടി താരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഓഗസ്റ്റ് 23 നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. വൈഭവിനെ നേരത്തേ തന്നെ ഉപനായകനായുള്ള പരീക്ഷണം നടത്തിയിരുന്നു. രഞ്ജി ട്രോഫിയിൽ ബിഹാർ ടീമാണ് വൈഭവിനെ ഇതിന് മുൻപ് ഉപനായകനാക്കിയിരുന്നത്.
ഈസ്റ്റ് സോൺ സ്‌ക്വാഡ്: ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്‌സ്വാൾ, മുഹമ്മദ് ഷമി, മുകേഷ് കുമാർ, കുമാർ കുശാഗ്ര, ശിഖർ മോഹൻ, അനുകുൽ റോയ്, വിരാട് സിങ്, സുബ്രാൻഷു സേനാപതി, ഡെനിഷ് ദാസ്, അഭിജിത് സർക്കാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
