ജാവലിൻ ത്രോയിൽ ചരിത്രമെഴുതി ഇന്ത്യ; നീരജ് ചോപ്രക്ക് വെള്ളി, യഷ്‌വീർ സിംഗിന് വെങ്കലം

JULY 31, 2026, 10:59 PM

ഗ്ലാസ്​ഗോ : കോമൺവെൽത്ത് ​ഗെയിംസ് പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ചരിത്ര നേട്ടത്തിൽ ഇന്ത്യ. ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രക്ക് വെള്ളി. യുവതാരം യഷ്‌വീർ സിം​ഗിന് വെങ്കലം. ശ്രീലങ്കയുടെ റുമേഷ് തരങ്ക പതിരാ​ഗെക്കാണ് സ്വർണ നേട്ടം.

രണ്ടാമത്തെ ശ്രമത്തിൽ ഈ സീസണിലെ മികച്ച പ്രകടനത്തോടെ 85.83 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി ഉറപ്പിച്ചത്. ആദ്യ ശ്രമത്തിൽ 80.97 മീറ്ററും മൂന്നാം ശ്രമത്തിൽ 81.29 മീറ്ററും നാലാം ശ്രമത്തിൽ 80.73 മീറ്ററുമാണ് നീരജ് എറിഞ്ഞത്.

നീരജിന്റെ കരിയറിലെ രണ്ടാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. 2018 ലെ ഗോൾഡ് കോസ്റ്റ് ഗെയിംസിൽ സ്വർണം നേടിയിരുന്നു. രാജസ്ഥാനിൽ നിന്നുള്ള 25കാരനായ യഷ്‌വീർ സിംഗ് അവസാന ശ്രമത്തിൽ 85.41 മീറ്റർ എറിഞ്ഞാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.

vachakam
vachakam
vachakam

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. അവസാന റൗണ്ടിന് മുൻപ് എട്ടാം സ്ഥാനത്തായിരുന്ന യഷ്‌വീർ സിംഗ് മികച്ച പ്രകടത്തിലൂടെ മൂന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മെഡൽ നേടുന്നത് ഇതാദ്യമായാണ്. 89.75 മീറ്റർ ദൂരം എറിഞ്ഞാണ് ശ്രീലങ്കയുടെ റുമേഷ് തരങ്ക പതിരാഗ സ്വർണ മെഡൽ ഉറപ്പിച്ചത്. 2006ന് ശേഷം കോമൺവെൽത്ത് ഗെയിംസിൽ ശ്രീലങ്ക നേടുന്ന ആദ്യ സ്വർണ മെഡലാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam