കുത്തേറ്റിട്ടും വിമാനം രക്ഷിച്ച ഇന്ത്യൻ പൈലറ്റിന് ബെഞ്ചമിൻ നെതന്യാഹുവിന്റെ സല്യൂട്ട്

SEPTEMBER 30, 2026, 6:01 PM

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന വിമാനത്തിൽ വെച്ച് സഹപൈലറ്റിന്റെ അക്രമത്തെ ചെറുത്ത് 180 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗുരുതരമായി കുത്തേറ്റിട്ടും ധീരമായി പോരാടിയ സ്മിത് മച്ചാറിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയതെന്ന് നെതന്യാഹു വ്യക്തമാക്കി.

സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യൻ പൈലറ്റിന്റെ അസാമാന്യ ധീരതയെ പ്രശംസിച്ച് രംഗത്തെത്തിയത്. നെഞ്ചിലും ശരീരത്തിലും മാരകമായി പരിക്കേറ്റിട്ടും കൊക്ക്പിറ്റിന്റെ വാതിൽ തുറന്നുനൽകാൻ സ്മിത് കാണിച്ച മനസ്സാന്നിധ്യമാണ് പ്രതിയെ കീഴടക്കാൻ യാത്രക്കാർക്കും മറ്റ് ക്രൂ അംഗങ്ങൾക്കും സഹായകരമായതെന്ന് അദ്ദേഹം കുറിച്ചു.

വിമാനത്തിന്റെ നിയന്ത്രണം തട്ടിയെടുക്കാൻ ശ്രമിച്ച സഹപൈലറ്റിൽ നിന്ന് ഗുരുതര പരിക്കുകളോടെയാണ് സ്മിത് മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്നത്. ഇതോടെ പുറത്തുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അക്രമിയെ ഉടൻ തന്നെ ബലമായി കീഴടക്കുകയായിരുന്നു.

vachakam
vachakam
vachakam

വൻ ആകാശദുരന്തത്തിൽ നിന്നാണ് ഈ ഇന്ത്യൻ പൈലറ്റ് വിമാനത്തെയും യാത്രക്കാരെയും രക്ഷിച്ചതെന്ന് ബിൻയമിൻ നെതന്യാഹു കൂട്ടിച്ചേർത്തു. സ്മിത് മച്ചാറിനെ യഥാർത്ഥ നായകൻ എന്ന് വിശേഷിപ്പിച്ച അദ്ദേഹം പൈലറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

ഇസ്രായേൽ പ്രധാനമന്ത്രിക്ക് പുറമെ സൈപ്രസിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസറും ഇന്ത്യൻ പൈലറ്റിന്റെ ധീരതയെ വാനോളം പുകഴ്ത്തി. സ്മിത് മച്ചാറിന്റെ വേഗത്തിലുള്ള തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ, ഇസ്രായേൽ, യുഎഇ എന്നീ രാജ്യങ്ങളുടെ ഐക്യവും ധീരതയുമാണ് വിമാനത്തിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിച്ചതെന്ന് റൂവൻ അസർ ഓർമ്മിപ്പിച്ചു. ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

vachakam
vachakam
vachakam

ബോയിങ് 737 വിമാനങ്ങളിൽ പതിമൂന്ന് വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ. 9,750 ലധികം മണിക്കൂറുകൾ വിമാനം പറത്തിയ പരിച സമ്പത്ത് അദ്ദേഹത്തിനുണ്ട്.

മുമ്പ് ഇന്ത്യയിലെ സ്പൈസ് ജെറ്റിൽ ദീർഘകാലം കമാൻഡറായും ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ഫ്ലൈ ദുബായിൽ എത്തിയത്. നിലവിൽ ഈ അപകടത്തിൽ പരിക്കേറ്റ സ്മിത് മച്ചാർ ചികിത്സയിലാണ്.

ആകാശത്തുവെച്ചുണ്ടായ ഈ നടുക്കുന്ന സംഭവത്തിൽ പൈലറ്റിന്റെ ധീരതയെ ആഗോള വ്യോമയാന മേഖലയും ഏറെ പ്രശംസയോടെയാണ് നോക്കിക്കാണുന്നത്. അക്രമിയായ സഹപൈലറ്റിനെ നിലവിൽ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്.

English Summary: Israeli Prime Minister Benjamin Netanyahu praised Indian pilot Captain Smit Machchhar for his extraordinary bravery during a flydubai flight crisis. Despite being stabbed by the co-pilot, Captain Machchhar fought back and opened the cockpit door, allowing passengers and crew to overpower the attacker and save 180 lives.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Smit Machchhar, Benjamin Netanyahu, Indian Pilot Hero, flydubai Flight Incident, Israel News Malayalam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam