ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ കായിക ലോകത്ത് നിന്ന് സാഹോദര്യത്തിന്റെ അപൂർവ്വ കാഴ്ച.
ഇംഗ്ലണ്ടിൽ നടക്കുന്ന 'ദി ഹണ്ട്രഡ്' ലീഗ് മത്സരത്തിന് ശേഷം ഇന്ത്യൻ താരം ജെമീമ റോഡ്രിഗ്‌സും പാകിസ്ഥാൻ ഓൾ റൗണ്ടർ ഫത്തിമ സനയും പരസ്പരം ആലിംഗനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു. സതേൺ ബ്രേവ്ബർമിംഗ്ഹാം ഫീനിക്‌സ് മത്സര ശേഷമായിരുന്നു ജെമീമയും ഫത്തിമ സനയും പരസ്പരം കൈകൊടുക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത്.
കഴിഞ്ഞ വർഷത്തെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് താരങ്ങൾ ഹസ്തദാനം പോലും ചെയ്യാൻ തയാറായിട്ടില്ലായിരുന്നു. എഷ്യാ കപ്പിലും പുരുഷ ടി20 ലോകകപ്പിലും വനിതളുടെ ടി20 ലോകകപ്പിലും ഇന്ത്യപാക് താരങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യാൻ തയാറായിരുന്നില്ല.
ടോസിനുശേഷവും മത്സരത്തിനുശേഷവുമുള്ള പതിവ് ഹസ്തദാനങ്ങൾക്ക് പോലും ഇരു ടീമിലെയും താരങ്ങൾ തയാറാവാഞ്ഞത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ജെമീമയും ഫാത്തിമ സനയും തമ്മിൽ ഹണ്ട്രഡ് ലീഗീൽ ഹസ്തദാനം നൽകി ആലിംഗനം ചെയ്തത് ശ്രദ്ധേയമായത്.
മത്സരത്തിൽ ജെമീമയുടെ സതേൺ ബ്രേവ് 24 റൺസിന് ഫത്തിമ സനയുടെ ബർമിംഗ്ഹാം ഫീനിക്‌സിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 3 വിക്കറ്റ് നഷ്ടത്തിൽ 140 റൺസടിച്ചപ്പോൾ 18 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്ന ജെമീമ തിളങ്ങി.
മറുപടി ബാറ്റിംഗിൽ ബർമിങ്ഹാം ഫീനിക്‌സിന് 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഫാത്തിമ സന 4 പന്തിൽ 5 റൺസുമായി പുറത്താകാതെ നിന്നു. കളിച്ച നാല് മത്സരങ്ങളും ജയിച്ച് സതേൺ ബ്രേവ് പട്ടികയിൽ ഒന്നാമത് തുടരുമ്പോൾ, ജയമൊന്നുമില്ലാതെ ബർമിംഗ്ഹാം ഫീനിക്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
