ജിങ്ക്‌സ് മഹത്തായ ഒരു കരിയറിന് എന്റെ അഭിനന്ദനങ്ങൾ; രഹാനയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിരാട് കോഹ്ലി

JULY 31, 2026, 5:01 AM

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അജിങ്ക്യാ രഹാനെയെക്കുറിച്ച് ഹൃദയം തൊടുന്നു കുറിപ്പുമായി വിരാട് കോഹ്ലി. തന്റെ 'ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിംഗ് പാർട്ണർ' എന്നാണ് രഹാനെയെ കോഹ്ലി വിശേഷിപ്പിച്ചത്.

'ജിങ്ക്‌സ്, മഹത്തായ ഒരു കരിയറിന് എന്റെ അഭിനന്ദനങ്ങൾ. ഇന്ത്യൻ ക്രിക്കറ്റിനായി നീ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, ഈ യാത്രയിൽ നിനക്ക് ഏറെ അഭിമാനിക്കാം. സ്ലിപ്പിലെ ഏറ്റവും വിശ്വസ്തമായ കൈകളും എന്റെ പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിംഗ് പങ്കാളിയുമാണ് നീ. ഭാവി ജീവിതത്തിൽ എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു കോഹ്ലിയുടെ വാക്കുകൾ. മൂന്ന് വർഷത്തിലേറെ വിരാട് കോഹ്ലിയുടെ കീഴിൽ വൈസ് ക്യാപ്ടനായിയിരുന്നു രഹാനെ.

2018-19 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ നേടിയ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിൽ രഹാനെ നിർണായക പങ്കുവഹിച്ചു. തുടർന്ന് 2020-21 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങിയപ്പോൾ, കടുത്ത സമ്മർദ്ദഘട്ടത്തിൽ ടീമിന്റെ നായകത്വം ഏറ്റെടുത്ത രഹാനെ 2-1 എന്ന ചരിത്ര വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചു. ഇന്ത്യക്കായി 85 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12 സെഞ്ചുറിയും 26 അർധസെഞ്ചുറിയും അടക്കം 5,077 റൺസാണ് ടെസ്റ്റിൽ രഹാനെയുടെ നേട്ടം. കോഹ്ലിക്ക് കീഴിൽ: 63 ടെസ്റ്റുകളിൽ നിന്ന് 3,550 റൺസ് നേടി.

vachakam
vachakam
vachakam

കോഹ്ലിക്ക് പുറമെ ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, റിഷഭ് പന്ത് തുടങ്ങിയ മുൻ സഹതാരങ്ങളും രഹാനെക്ക് ആശംസകൾ നേർന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂജാര കുറിച്ചതിങ്ങനെയായിരുന്നു, 'വർഷങ്ങളോളം ഡ്രസ്സിംഗ് റൂം പങ്കിടാനും ഗ്രൗണ്ടിലും പുറത്തും അവിസ്മരണീയമായ കൂട്ടുകെട്ടുകൾ ഉണ്ടാക്കാനും സാധിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അടുത്ത അധ്യായത്തിൽ രഹാനെക്കും കുടുംബത്തിനും മികച്ച ആശംസകൾ. 2026 ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്തക്കായി അവസാന പോരാട്ടത്തിനിറങ്ങിയ രഹാനെ, 2027 ഐ.പി.എല്ലിൽ കളിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam