ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ സച്ചിൻ ബേബിയെ ആലപ്പി റിപ്പിൾസിന്റെ ക്യാപ്ടനായി നിയമിച്ചു. മുഹമ്മദ് അസറുദ്ദീനാണ് ടീമിന്റെ വൈസ് ക്യാപ്ടൻ. ക്യാപ്ടനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഏറെ അനുഭവസമ്പത്തുള്ള താരങ്ങളാണ് സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും.
ഇരുവരുടെയും നേതൃത്വത്തിൽ പുതിയ സീസണിൽ ആലപ്പി ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലേക്കുള്ള ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് നായകനായി യുവ താരം വത്സൽ ഗോവിന്ദിനെ നിയമിച്ചു.
മെഗാ താര ലേലത്തിൽ തങ്ങളുടെ നിരയിലേക്ക് സെയിലേഴ്‌സ് തിരികെ എത്തിച്ച താരം കൂടിയാണ് വത്സൽ ഗോവിന്ദ്. കെ.സി.എല്ലിൽ 28 മത്സരങ്ങളിൽ നിന്ന് 850 റൺസ് സ്വന്തമാക്കിയ താരം 8 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ആദ്യ സീസൺ മുതൽ ടീമിന് ഒപ്പമുള്ള അഭിഷേക് ജെ. നായരാണ് ഉപ നായകൻ.
കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ മത്സരങ്ങൾ അഗസ്റ്റ് 20 മുതൽ സെപ്തംബർ 5 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
