'കെടി ജലീലിൻ്റെ പെരുമാറ്റം അപമാനമായി തോന്നിയില്ല, സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് ഞങ്ങൾക്ക് തോന്നിയത്'; പ്രതികരണവുമായി വിദ്യാർത്ഥികൾ

JULY 13, 2026, 7:44 AM

പാലക്കാട്: അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ രംഗത്ത്.

ചെറിയ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. സ്കൂളിലെ അധ്യാപകർ ചെയ്യുന്നത് പോലെ വെറുതെ പിടിച്ചതാണ്. വേറെ കുഴപ്പമൊന്നും ഉണ്ടായില്ല. ഹിന്ദിയിൽ കുറച്ച് എഴുതാനറിയാമോ എന്ന് ചോദിച്ചപ്പോൾ എഴുതിയിരുന്നു. അതിൽ ചെറിയ പിശകുണ്ടായിരുന്നു. അത് സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ ശരിയാക്കിത്തന്നുവെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും കുട്ടികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടന പരിപാടിക്കിടയാണ് സംഭവം.

vachakam
vachakam
vachakam

തുടർന്ന്, ചടങ്ങിൽ പങ്കെടുത്ത കുട്ടികളെ വേദിയിലേക്ക് വിളിച്ചു വരുത്തി അക്ഷരമറിയില്ലേ എന്ന് ചോദിച്ചു. കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

ഹിന്ദിയിൽ മാതാവിന്റെയും പിതാവിന്റെയും പേരും അഡ്രസും എഴുതാനായിരുന്നു വിദ്യാർഥികളോട് ജലീൽ ആവശ്യപ്പെട്ടത്. ഇതിനു പുറമെ സംസം എന്ന വാക്കിന്റെ അർത്ഥം, പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത് തുടങ്ങിയ ചോദ്യങ്ങളും ജലീൽ കുട്ടികളോട് ചോദിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam