യെല്ലോ, റെഡ് കാർഡുകളുടെ വരവിന് കാരണക്കാരനായ അർജന്റീന താരം അന്റോണിയോ റാറ്റിൻ അന്തരിച്ചു

JULY 13, 2026, 5:10 AM

ബ്യൂണസ് അയേഴ്‌സ് : അർജന്റീന ഫുട്ബാൾ മുൻ നായകനും ലോക ഫുട്‌ബോളിൽ മഞ്ഞ,ചുവപ്പ് കാർഡുകൾ വരവിന് വഴിയൊരുക്കിയ ആളുമായ അന്റോണിയോ റാറ്റിൻ (89) അന്തരിച്ചു.

ബൊക്കാ ജൂനിയേഴ്‌സിന്റെ താരമായിരുന്ന റാറ്റിൻ 1959ൽ അർജന്റീന ടീമിലെത്തി. 1962, 1966 ലോകകപ്പുകളിൽ കളിച്ചു. 66ൽ നായകനുമായിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്ന താരം 1969ലാണ് വിരമിച്ചത്.

1966 ലോകകപ്പിൽ വെംബ്‌ളിയിൽ റാറ്റിന്റെ നേതൃത്വത്തിലിറങ്ങിയ അർജന്റീനയും ഇംഗ്‌ളണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനലിന്റെ 36-ാം മിനിട്ടിൽ ഫൗളിന്റെ പേരിൽ റഫറിയുമായി റാറ്റിൻ തർക്കിച്ചു. തർക്കം മൂത്തപ്പോൾ റഫറി റാറ്റിനെ മത്സരത്തിൽ നിന്ന് പുറത്താക്കി.

vachakam
vachakam
vachakam

അന്നുവരെ ഫൗൾ കണ്ടാൽ റഫറി വിളിച്ചുപറയുകയായിരുന്നു പതിവ്. റഫറിയോട് കയർത്ത റാറ്റിൻ കളംവിടാൻ വിസമ്മതിച്ചു. കോർണർ ഫ്‌ളാഗ് ഒടിച്ചുകളയുകയും ബ്രിട്ടീഷ് രാജ്ഞിക്ക് വേണ്ടി ഒരുക്കിയ റെഡ് കാർപ്പറ്റിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

മത്സരത്തിൽ അർജന്റീന ഒറ്റഗോളിന് തോറ്റു. എന്നാൽ റാറ്റിന്റെ പ്രതിഷേധം ഫിഫയെ ഫൗൾ കളിക്കാരെ അറിയിക്കുന്നതിന് പുതിയ രീതികൊണ്ടുവരാൻ നിർബന്ധിതരാക്കി. പിറ്റേവർഷം യെല്ലോ, റെഡ് കാർഡുകൾ അവതരിപ്പിക്കപ്പെട്ടു.

ഇംഗ്‌ളണ്ടും അർജന്റീനയും തമ്മിലുള്ള മറ്റൊരു ലോകകപ്പിന് വഴിയൊരുക്കിയ ക്വാർട്ടർ ഫൈനലിന് മുമ്പായിരുന്നു റാറ്റിന്റെ മരണം.

vachakam
vachakam
vachakam

സ്വിറ്റ്‌സർലാൻഡിന് എതിരായ ക്വാർട്ടറിൽ കറുത്ത ആംബാൻഡ് അണിഞ്ഞാണ് അർജന്റീന താരങ്ങൾ കളിക്കാനിറങ്ങിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam