പ്രീക്വാർട്ടറിൽ സ്വറ്റ്‌സർലിൻഡിനോട് പെനൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ, കൊളംബിയൻ മിഡ്ഫീൽഡർ ഹമിൻടൻ കംപാസിനും കുടുംബത്തിനും നേരെ വധഭീഷണി.
അധികസമയത്ത് ലഭിച്ച സുവർണാവസരം ഗോളാക്കിമാറ്റാൻ കംപാസിന് കഴിഞ്ഞിരുന്നില്ല. ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് കൊളംബിയൻ ഫുട്‌ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടു.
1994 ലോകകപ്പിൽ, അമേരിക്കയ്‌ക്കെതിരെ സെൽഫ് ഗോൾ വഴങ്ങിയ കൊളംബിയൻ ഡിഫൻഡർ ആന്ദ്രേസ് എസ്‌കോബാർ നാട്ടിൽ തിരിച്ചെത്തി ദിവസങ്ങൾക്കം വെടിയേറ്റ് മരിച്ചിരുന്നു.
1997ലെ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ കൊളംബിയയെ പാരഗ്വായെ തോൽപിച്ചപ്പോൾ പാരഗ്വായ് ഗോൾകീപ്പർ ലൂയി ഷിലാവർട്ടിനെ വധിക്കാൻ കൊളംബിയയിലെ ഒരു ലഹരിമാഫിയ തലവൻ പദ്ധതിയിട്ടിരുന്നു.
കൊല്ലുന്നതിന് മുമ്പ് കൊളംബിയൻ താരം ഫൗസ്റ്റിനോ അസ്പ്രില്ലയോട് മാഫിയതലവൻ അനുമതി ചോദിക്കുകയും അദ്ദേഹം പിൻതിരിപ്പിക്കുകയുമായിരുന്നു.
ഷിലാവർട്ടിന് വധിക്കാൻ പദ്ധതിയിട്ടിരുന്ന കാര്യം 22 വർഷത്തിന് ശേഷം 2019ലാണ് ഫൗസ്റ്റിയോ അസ്പ്രില്ല വെളിപ്പെടുത്തിയത്.
ലോകകപ്പിലെ ഒരു പിഴവിന് ജീവൻ കൊടുക്കേണ്ടി വന്ന താരമാണ് കൊളംബിയയുടെ ആന്ദ്രേ എസ്‌കോബാർ. ഒരു സെൽഫ് ഗോളിന്റെ പേരിൽ ആന്ദ്രേസ് എസ്‌കോബാറിനെ കൊളംബിയക്കാർ വെടിവെച്ചുകൊല്ലുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
