ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തു നിന്നും ബ്രണ്ടൻ മക്കലത്തെ പുറത്താക്കി

JULY 13, 2026, 5:11 AM

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ വൻ അഴിച്ചുപണി. മുഖ്യ പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സ്ഥാനത്തുനിന്ന് പുറത്താക്കി. ആഷസ് പരമ്പരയിലെ കനത്ത തിരിച്ചടിക്കും ന്യൂസിലൻഡിനെതിരായ പരമ്പര തോൽവിക്കും പിന്നാലെയാണ് നടപടി.

ടെസ്റ്റ് പദവി ഒഴിഞ്ഞെങ്കിലും മക്കല്ലം പരിമിത ഓവർ ടീമുകളുടെ പരിശീലകനായി തുടരും. ക്യാപ്ടൻ ബെൻ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പരിശീലകനെയും മാറ്റാനുള്ള തീരുമാനത്തിലേക്ക് ബോർഡ് എത്തിയത്.

നൈറ്റ് ക്ലബ് വിവാദത്തെ തുടർന്ന് ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് സ്റ്റോക്‌സിനെ ഒഴിവാക്കിയിരുന്നു.

vachakam
vachakam
vachakam

ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ വഴിത്തിരിവാ, ആക്രമണോത്സുക ബാസ്‌ബോൾ ശൈലി ഇംഗ്ലണ്ട് ടീമിൽ കൊണ്ടുവന്നത് മക്കല്ലവും സ്റ്റോക്‌സും ചേർന്നായിരുന്നു.

എന്നാൽ സമീപകാലത്തെ തുടർച്ചയായ തോൽവികളും വിവാദങ്ങളും ഈ കൂട്ടുകെട്ടിന്റെ തകർച്ചയ്ക്ക് കാരണമാവുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam