ലോകകപ്പിൽ ഈജിപ്ത് പുറത്തായതിന് പിന്നാലെ വൈകാരിക കുറിപ്പുമായി മുഹമ്മദ് സലാ. അർജന്റീനയോട് 3-2 എന്ന സ്‌കോറിന് പരാജയപ്പെട്ടതിന് ശേഷം 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെയാണ് സലാ തന്റെ വേദന പങ്കുവെച്ചത്.
നിരാശപ്പെടരുതെന്നും ടീമിലുള്ള വിശ്വാസം കൈവിടരുതെന്നും സലാ ആരാധകരോട് അഭ്യർഥിച്ചു. റഫറി തീരുമാനങ്ങളിലും ഫിഫയുടെ ടൂർണമെന്റ് നടത്തിപ്പിലും വലിയ വിമർശനങ്ങൾ ഉയർന്ന മൽസരത്തിന് ദിവസങ്ങൾക്ക് ശേഷമാണ് സലായുടെ പോസ്റ്റിട്ടത്.
'നിങ്ങൾ ഇപ്പോഴും നിരാശയിലാണെന്ന് എനിക്കറിയാം, പക്ഷേ ഈ പരാജയം രാജ്യാന്തര തലത്തിൽ ഈജിപ്ഷ്യൻ ഫുട്‌ബോളിന്റെ പുതിയ തുടക്കമായിരിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്യുമെന്ന് വാക്ക് നൽകുന്നു.
ലോകകപ്പിന് യോഗ്യത നേടുകയോ വെറുതെ പങ്കെടുക്കുകയോ ചെയ്യുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഈ ടീമിന് നിങ്ങളുടെ വിശ്വാസവും വേണം.' സലാ എക്‌സിൽ കുറിച്ചു.
ഈജിപ്തിന്റെ ലോകകപ്പ് യാത്ര നിരാശയോടെ അവസാനിച്ചെങ്കിലും, രാജ്യത്തിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നായിരുന്നു ടൂർണമെന്റ്.
ഹൊസാം ഹസ്സന്റെ കീഴിൽ മികച്ച പ്രകടനമാണ് ഈജിപ്ത് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനെതിരായ സമനിലയോടെയാണ് ഈജിപ്ത് നോക്കൗട്ടിലേക്ക് കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
