യാന്നിക്ക് സിന്നറിന് തുടർച്ചയായ രണ്ടാം വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം

JULY 13, 2026, 5:06 AM

ലണ്ടൻ : വിംബിൾഡൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം ഇക്കുറിയും ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറിന്. ഫൈനലിൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ അലക്‌സാണ്ടർ സ്വരേവിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 6-7(7/9), 7-6(7/2), 6-3, 6-4 എന്ന സ്‌കോറിനാണ് സിന്നർ കീഴടക്കിയത്.

ആദ്യ രണ്ട് സെറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടതെങ്കിലും ഇടയ്ക്ക് പരിക്കേറ്റത് സ്വരേവിന്റെ നീക്കങ്ങളുടെ വേഗത കുറച്ചു. ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷമാണ് സ്വരേവ് മത്സരത്തിൽ പിന്നാക്കം പോയത്.

ആദ്യസെറ്റ് 6-6ന് സമനിലയിലായപ്പോൾ നടന്ന ടൈബ്രേക്കറിൽ 9-7നാണ് സ്വരേവ് സെറ്റ് നേടിയത്. രണ്ടാം സെറ്റും സമനിലയിലെത്തിയപ്പോൾ വീണ്ടും ടൈബ്രേക്കർ വേണ്ടിവന്നു. എന്നാൽ ഇക്കുറി സിന്നറാണ് ടൈബ്രേക്കറിൽ ജയിച്ചത്.

vachakam
vachakam
vachakam

ആ താളം നിലനിറുത്തിയ ഇറ്റാലിയൻ താരം അടുത്ത രണ്ടുസെറ്റുകളും ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് സിന്നർ വിംബിൾഡൺ ചാമ്പ്യനാകുന്നത്.

സിന്നറുടെ അഞ്ചാം ഗ്രാൻസ്‌ളാം കിരീടമാണിത്. 2024, 2025 വർഷങ്ങളിൽ ഓസ്‌ട്രേലിയൻ ഓപ്പണും 2024ൽ യു.എസ് ഓപ്പണും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam