ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് മുൻകൈ

JULY 12, 2026, 5:41 AM

ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ വനിതാ ടീം തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു, ഇന്നത്തെ ദിവസം രണ്ടാം ഇന്നിംഗ്‌സിൽ 42 ഓവറിൽ 154/1 എന്ന നിലയിൽ അവസാനിപ്പിച്ചു, അവരുടെ മൊത്തം ലീഡ് 269 റൺസായി ഉയർത്തി.

ഇംഗ്ലണ്ടിനെ 170 റൺസിന് പുറത്താക്കിയതിന് ശേഷം, രണ്ടാം ഇന്നിംഗ്‌സ് തുടർന്ന് ഇന്ത്യയ്ക്ക് ഓപ്പണർമാർ ശ്രദ്ധയോടെ ബാറ്റ് ചെയ്തത്. ഷഫാലി വർമ്മയും സ്മൃതി മന്ദാനയുടെ കൂടി ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 88 റൺസ് നേടി. ഷഫാലി 33 റൺസ് നേടി പുറത്തായി.

വൈസ് ക്യാപ്ടൻ സ്മൃതി മന്ദാന 69* റൺസുമായും യസ്തിക ഭാട്ടിയ (39) റൺസുമായി പുറത്താകാതെ നിൽക്കുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 66 റൺസ് നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

നേരത്തെ 21/1 എന്ന നിലയിൽ പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ മീഡിയം പേസർ ക്രാന്തി ഗൗഡിന്റെ 5 വിക്കറ്റ് നേട്ടത്തിലാണ് തകർത്തത്. അവരുടെ ഇന്നിങ്‌സ് 170ൽ അവസാനിച്ചു. ക്രാന്തി ഗൗഡ് 9 റൺസിന് ആലീസ് കാപ്‌സിയുടെ വിക്കറ്റ് ഉൾപ്പെടെ 5/37 എന്ന മികച്ച പ്രകടനത്തോടെ അവർ കന്നി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam