നാവിലും അരിയിലും ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചു

OCTOBER 21, 2026, 9:18 AM

തിൻമയ്ക്കുമേൽ നൻമ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്ന വിജയദശമി നാളിൽ ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വെച്ച് കുരുന്നുകൾ വിദ്യാരംഭം കുറിച്ചു. കളിയും ചിരിയും മാത്രം പരിചിതമായിരുന്ന ലോകത്തു നിന്ന് അക്ഷരമുറ്റത്തേക്ക് അനവധി  കുരുന്നുകൾ ആണ് പിച്ചവെച്ച് കയറിയത്. ഈ വർഷത്തെ നവരാത്രി ഉത്സവം വളരെ വിപുലമായ രീതിയിൽ ആണ് ഗീതാമണ്ഡലത്തിൽ സംഘടിപ്പിച്ചത്. 

അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനദീപം മനസ്സിൽ തെളിയുന്ന വിജയ ദിവസമായ വിജയദശമി നാളിൽ മഹാദുർഗ്ഗയുടെയും  മഹാലക്ഷ്മിയുടെയും മഹാസരസ്വതിയുടെയും മുന്നിൽ വിദ്യക്കും തൊഴിലിനും ഐശ്വര്യത്തിനും വേണ്ടിയുള്ള വിശേഷാൽ പൂജക്ക് പുരോഹിതൻ കൃഷ്ണൻ മുഖ്യകാർമ്മികത്വം വഹിച്ചു.

വേദമന്ത്ര ധ്വനി മുഖരിതമായ അന്തരിഷത്തിൽ ലോകശാന്തിക്കും സർവ ഐശ്വര്യങ്ങൾക്കും വേണ്ടി വിഘ്‌ന നിവാരകനായ മഹാഗണപതിക്ക്, ഗണേശ അഥർവോപനിഷത്  മന്ത്രജപത്താൽ പുഷ്പാർച്ചന നടത്തിയാണ് വിദ്യാരംഭ പൂജകൾ ആരംഭിച്ചത്. തുടർന്ന് ശ്രീ ലളിത സഹസ്രനാമ പാരായണവും, ശ്രീസൂക്ത അർച്ചനയും നടത്തി. 

vachakam
vachakam
vachakam


ആദ്യം നാവിൽ സ്വർണ്ണം കൊണ്ട് ഓംങ്കാരവും ഹരിശ്രീയും, പിന്നെ അരിയിൽ ആദ്യാക്ഷരവും കുറിച്ച് വിദ്യാദേവതയുടെ അനുഗ്രഹത്തോടെ അറിവിന്റെ ലോകത്തിലേയ്ക്ക് കുഞ്ഞുങ്ങൾ ചുവട് വച്ചു. തുടർന്ന് ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഉയർച്ചക്കായി ശ്രീ ശാരദ കവചവും, 'വിദ്യാഗോപാലമന്ത്രവും' ഉപദേശിച്ചു.

തദവസരത്തിൽ നടന്ന സത്‌സംഗത്തിൽ ഏതൊരു സംസ്‌കാരവും നിലനില്ക്കുന്നത് ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും കൂടിയാണ് എന്നും സനാതന സംസ്‌കാരമനുസരിച്ച് വിദ്യാരംഭ ദിവസം വിശിഷ്ടമാകുന്നത് മാതാവും പിതാവും ഗുരുവും ദൈവവും ഒന്ന് ചേരുന്ന പവിത്രമായ മുഹൂർത്തമായതുകൊണ്ടാണ് എന്നും, കുട്ടിയുടെ ഭൗതികവും ആത്മീയവും ആയ വളർച്ചക്ക് അടിസ്ഥാനമാകുന്ന സനാതനമൂല്യങ്ങൾ കുട്ടിയിലേക്ക് ആദ്യമായി വന്നു ചേരുന്നതോ തുടക്കം കുറിക്കുന്നതോ ആയ മുഹൂർത്തമായതിനാൽ വിദ്യാരംഭം പരമപ്രധാന്യമർഹിക്കുന്നു എന്നും ഗീതാമണ്ഡലം അദ്ധ്യക്ഷൻ ശേഖരം അപ്പുക്കുട്ടനും, ലോകത്തിന്റെ ആത്മീയ തലസ്ഥാനമായ ഭാരതത്തിനു അഭിമാനിക്കുവാൻ നിരവധി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട് എന്നും സനാതനമായ മഹത്തായ പാരമ്പര്യവും അതിലൂടെ കൈമാറി വന്ന ശ്രേഷ്ഠമായ സംസ്‌കാരവും അറിവും ഈശ്വരീയമാണ് എന്നും അതുകൊണ്ട് തന്നെയാണ് വിദ്യാരംഭത്തിനും ഗുരുപരമ്പര മഹത്വ ത്തിനും നാം പ്രാധാന്യം നൽകുന്നത് എന്ന് വൈസ് പ്രസിഡന്റ് ഡോ. വിശ്വനാഥനും അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

തുടർന്ന് ഗീതാമണ്ഡലം ജനറൽ സെക്രട്ടറി ബൈജു മേനോൻ, വിദ്യാരംഭത്തിന് നേതൃത്വം നൽകിയ രവി ദിവാകരനും, പൂജകൾക്ക് നേതൃത്വം നൽകിയ കൃഷ്ണൻ ചെങ്ങണാംപറമ്പിലും, നവരാത്രി ആഘോഷങ്ങൾ വൻ വിജയമാക്കാൻ പരിശ്രമിച്ച എല്ലാ പ്രവർത്തകര്ക്കും നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന അന്നദാന ചടങ്ങോടെ 2026 ലെ വിജയദശമി പൂജകൾക്ക് സമാപനം കുറിച്ചു.

vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam