ലണ്ടൻ : വിഖ്യാതമായ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യ വനിത എന്ന റെക്കാഡ് ഇന്ത്യയുടെ യസ്തിക ഭാട്യയ്ക്ക് സ്വന്തം. ലോഡ്‌സ് ആതിഥ്യം വഹിക്കുന്ന ആദ്യ വനിതാ ടെസ്റ്റിന്റെ ഇംഗ്‌ളണ്ടിനെതിരെ രണ്ടാം ഇന്നിംഗ്‌സിൽ 113 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്ററായ യസ്തിക നേടിയത്.
നാലാം ടെസ്റ്റിനിറങ്ങിയ യസ്തികയുടെ ആദ്യ സെഞ്ച്വറിയാണിത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ അർദ്ധസെഞ്ച്വറി നേടിയ സ്മൃതി മാന്ഥന (83), ഹർമൻ പ്രീത് കൗർ(58), ദീപ്തി ശർമ്മ(57) എന്നിവരുടെ അർദ്ധസെഞ്ച്വറി മികവിൽ ഇന്ത്യ 285 റൺസ് നേടിയിരുന്നു.
ഇംഗ്‌ളണ്ട് ഒന്നാം ഇന്നിംഗ്‌സിൽ 170 റൺസിൽ ആൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ മൂന്നാംദിവസം 341/7 എന്ന സ്‌കോറിൽ ഡിക്‌ളയർ ചെയ്തു. രണ്ടാം ഇന്നിംഗ്‌സിൽ ഭാട്യയ്ക്കു പുറമെ സ്മൃതി മന്ദാന 70ഉം റിച്ച ഘോഷ് 50ഉം, ഷഫാലി വർമ്മ 33 റൺസും നേടി.
തുടർന്ന് 457 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്‌ളണ്ട് കളിനിറുത്തുമ്പോൾ 130/6 എന്ന നിലയിലാണ്. ആമി ജോൺസ് 52 റൺസുമായും സോഫി എക്കൽസ്റ്റോൺ 1 റൺസുമായി പുറത്താകെ നിൽക്കുന്നു.
ഇന്ത്യയ്ക്കു വേണ്ടി സയാലി സത്ഘാരെ, ക്രാന്തി ഗൗഡ്, സ്‌നേഹ റാണ എന്നിവർ 2 വിക്കറ്റുകൾ വീതവം നേടി. ഇന്നിംഗ്‌സ് പരാജം ഒഴിവാക്കാൻ ഇംഗ്ലണ്ടിന് ഇനിയും 327 റൺസ് വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
