ലോകപ്രശസ്ത ഫാന്റസി ചലച്ചിത്ര പരമ്പരയായ 'ലോർഡ് ഓഫ് ദി റിങ്‌സി'ലെ ഐക്കോണിക് കഥാപാത്രം ഫ്രോഡോ ബാഗിൻസിനെ ( അവതരിപ്പിക്കാൻ താൻ സന്നദ്ധനാണെന്ന് നടൻ എലിജ വുഡ്.
വരാനിരിക്കുന്ന 'ലോർഡ് ഓഫ് ദി റിങ്‌സ്: ദ ഹണ്ട് ഫോർ ഗൊള്ളം' (The Lord of the Rings: The Hunt for Gollum) എന്ന ചിത്രത്തിൽ താരം വീണ്ടും ഈ വേഷത്തിൽ എത്തിയേക്കുമെന്നാണ് സൂചനകൾ. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മറ്റാരും ഫ്രോഡോയെ അവതരിപ്പിക്കുന്നത് കാണാൻ ആഗ്രഹമില്ലെന്ന് 'ദ സൺഡേ ടൈംസിന്' നൽകിയ അഭിമുഖത്തിൽ 45-കാരനായ താരം വ്യക്തമാക്കി.
പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ നൽകിയിട്ടില്ലെങ്കിലും, ഇത്തരമൊരു സിനിമ വരുന്നത് തന്നെ ആവേശം നൽകുന്ന കാര്യമാണെന്ന് എലിജ വുഡ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഒരു കൺവെൻഷനിൽ ഇയാൻ മക്കെല്ലൻ (Ian McKellen) ചില സൂചനകൾ നൽകിയിരുന്നതായും, അതിനാൽ തന്നെ തന്റെ തിരിച്ചുവരവിന് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിഗ്ഗോ മോർട്ടൻസന് പകരം ലിയോ വുഡാൾ അരഗോൺ ആയി എത്തിയേക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
മുൻ ചിത്രങ്ങളിൽ ഗൊള്ളത്തെ അവതരിപ്പിച്ച ആൻഡി സെർക്കിസ് തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതും ഗൊള്ളമായി വീണ്ടും വേഷമിടുന്നതും. പീറ്റർ ജാക്സൺ, ഫ്രാൻ വാൽഷ്, ഫിലിപ്പ ബോയൻസ് എന്നീ പഴയ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2026-ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ഇപ്പോൾ 2027 ഡിസംബർ 17-ലേക്ക് മാറ്റിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
