നടൻ ജോജു ജോർജ്ജിന്റെ സംവിധാന അരങ്ങേറ്റമായിരുന്നു പണി എന്ന ചിത്രം. 2024 ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് ജോജു ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. ഡിസംബര്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കും.
ഇപ്പോഴിതാ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് ജോജു. ഡീലക്സ് എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍.
ഉര്‍വശിയുടെ നായകനായി താന്‍ എത്തുന്ന ആശ എന്ന ചിത്രത്തിന്‍റെ ഇന്നലെ നടന്ന പൂജ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജോജു പണി 2 ന്‍റെ യഥാര്‍ഥ ടൈറ്റില്‍ പ്രഖ്യാപിച്ചത്.
പണിയുമായി പുതിയ ചിത്രത്തിന് ബന്ധമില്ലെന്നും വേറെ തന്നെ സിനിമയാണെന്നും ജോജു ചോദ്യങ്ങളോട് പ്രതികരിച്ചു. നായക കഥാപാത്രത്തിന്‍റെ പേര് ഡീലക്സ് ബെന്നി എന്നായതുകൊണ്ട് പടത്തിന് ഡീലക്സ് എന്ന് പേരിട്ടതാണ്, ജോജു ജോര്‍ജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്