എന്തുകൊണ്ട് ഹെന്റി കാവിലിനെ പുറത്താക്കി ?

JULY 23, 2025, 1:30 AM

ഡിസിയുടെ സൂപ്പര്‍മാന്‍ ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. ടീസറുകളും ട്രെയിലറും മറ്റ് ക്ലിപ്പുകളും പുറത്ത് വന്നപ്പോള്‍ തന്നെ പ്രതീക്ഷകള്‍ ഒന്നുകൂടെ ബലപ്പെടുത്തി. എന്നിരുന്നാലും ചിത്രത്തില്‍ ഹെന്റി കാവില്‍ ഇല്ലല്ലോ എന്ന നിരാശ വര്‍ഷങ്ങളായി ഈ ഫ്രാഞ്ചസി ഫോളോ ചെയ്യുന്നവര്‍ക്കുണ്ട്

ഏകദേശം ഒരു ദശാബ്ദത്തോളമായി ഹെന്റി കാവില്‍ ഈ സൂപ്പര്‍ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുകയും ആരാധകരുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തതാണ്. മുന്‍ ഡിസി സിനിമകളിലെ കാവിലിന്റെ പ്രകടനങ്ങള്‍ നിരൂപകപ്രശംസ നേടിയിരുന്നു. എന്നിട്ടും, മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അദ്ദേഹത്തിന് പകരം ഡേവിഡ് കോറന്‍സ്വെറ്റ് എത്തിയതെന്തുകൊണ്ടാണ് എന്നാണ് ആരാധകരുടെ ചോദ്യം

പുതിയ ഡിസിസ്റ്റുഡിയോസ് സഹ-സിഇഒമാരായ ജെയിംസ് ഗണ്ണും പീറ്റര്‍ സഫ്രാനും ചേര്‍ന്ന് ഫ്രാഞ്ചൈസി റീബൂട്ട് ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കാവിലിനെ മാറ്റിയത്. പുതിയ സൂപ്പര്‍മാന്‍ ചിത്രം സൂപ്പര്‍മാന്റെ ജീവിതത്തിലെ ആദ്യകാലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാല്‍, അവര്‍ക്ക് ഒരു യുവതാരത്തെയായിരുന്നു ആവശ്യം. ജെയിംസ് ഗണ്‍ വ്യക്തമാക്കിയത്, ഹെന്റി കാവിലിനെ തങ്ങള്‍ പുറത്താക്കിയതല്ല, അദ്ദേഹത്തെ ഒരിക്കലും പുതിയ പ്രോജക്റ്റിലേക്ക് കാസ്റ്റ് ചെയ്തിരുന്നില്ല എന്നാണ്. ഈ കഥയ്ക്ക് ഹെന്റി യോജിച്ചതല്ലെന്നും പുതിയ യൂണിവേഴ്‌സ് കെട്ടിപ്പടുക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും സംവിധായകന്‍ ജെയിംസ് ഗണ്‍ അദ്ദേഹം പറഞ്ഞു.

ഡേവിഡ് കോറന്‍സ്വെറ്റ്, ജെയിംസ് ഗണ്ണിന്റെ പുതിയ കാഴ്ചപ്പാടിന് അനുയോജ്യനാണെന്ന് തെളിയിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ പ്രതികരണങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും, ഈ ചിത്രം DCUന് ഒരു പുതിയ തുടക്കം നല്‍കുന്നുവെന്നും ആരാധകര്‍ക്കിടയില്‍ സംസാരമുണ്ട്.

ജെയിംസ് ഗണ്ണും പീറ്റര്‍ സഫ്രാനും ഡിസി സ്റ്റുഡിയോസിന്റെ ചുമതലയേറ്റെടുത്തതിന് ശേഷമാണ് ഈ വലിയ മാറ്റങ്ങള്‍ വന്നത്. അവരുടെ പുതിയ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിലിരുന്ന പല പ്രോജക്റ്റുകളും റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തു. ഇതില്‍ ഗാല്‍ ഗാഡറ്റിന്റെ വണ്ടര്‍ വുമണ്‍ 3, ബാറ്റ്‌ഗേള്‍, കാവിലിന്റെ സൂപ്പര്‍മാന്‍ എന്നിവയുടെ റദ്ദാക്കലുകളും ഉള്‍പ്പെടുന്നു. പുതിയ ടീമിന്റെ കാഴ്ചപ്പാടില്‍, മുന്‍പുണ്ടായിരുന്ന പല പ്രോജക്റ്റുകളും അവരുടെ ദീര്‍ഘകാല പദ്ധതിക്ക് അനുയോജ്യമായിരുന്നില്ല. അതുകൊണ്ടാണ് ചില ചിത്രങ്ങള്‍ റദ്ദാക്കുകയും പുതിയവയ്ക്ക് തുടക്കമിടുകയും ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam