തഗ് ലൈഫിനുശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രം നായകനായി എത്തുന്നതായി റിപ്പോർട്ട്. സെപ്‌തംബറിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിൽ രുക്‌മിണി വസന്ത് ആണ് നായികയായി എത്തുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ.റഹ്‌മാൻ ആണ്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ് ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഇതാദ്യമായാണ് ധ്രുവ് വിക്രം മണിരത്നം ചിത്രത്തിന്റെ ഭാഗം ആകുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
ചിയാൻ വിക്രമിന്റെ മകനായ ധ്രുവ് വിക്രം അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് മഇത്.തെലുങ്ക് ബ്ളോക് ബസ്റ്റർ ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കായ ആദിത്യവർമ്മ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് ചുവടുവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്