നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്‍റി 20  സ്ഥാനാർത്ഥിയാകും

MARCH 17, 2026, 5:21 AM

കൊച്ചി: നടി വീണാ നായർ ട്വന്റി20 സ്ഥാനാർഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുക. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

പഠന സമയത്ത് എസ്എഫ്ഐ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു.അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളിൽ ഇടപെട്ടിരുന്നു.പാർട്ടി പിന്തുണ നൽകുമ്പോൾ ഇതുവരെ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും.അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായർ പ്രതികരിച്ചു.

അതേസമയം, അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും, പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയയയും സ്ഥാനാര്‍ത്ഥിയാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam