ഇന്ത്യൻവെൽസ് കിരീടം സിന്നറിനും സബലേങ്കയ്ക്കും

MARCH 17, 2026, 5:22 AM

കാലിഫോർണിയ: ഇന്ത്യൻവെൽസ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ യാന്നിക്ക് സിന്നറും വനിതാ വിഭാഗത്തിൽ അര്യാന സബലേങ്കയും ജേതാക്കളായി. ഫൈനലിൽ സിന്നർ 7-6(6), 7-6 (4)ന് റഷ്യൻ താരം ഡാനിൽ മെദ്വദേവിനെയാണ് തോൽപ്പിച്ചത്.

രണ്ടാം സെറ്റിൽ 0 -4ന് പിന്നിട്ടുനിന്നശേഷം ഏഴ് പോയിന്റുകൾ തുടർച്ചയായി നേടിയാണ് ഇറ്റാലിയൻ താരമായ സിന്നർ മത്സരം പിടിച്ചെടുത്തത്. ഒരു സെറ്റുപോലും കൈവിടാതെയാണ്

സിന്നറിന്റെ കിരീടനേട്ടം.
ഇക്കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ തന്നെ തോൽപ്പിച്ചിരുന്ന എലേന റൈബാക്കിനയെയാണ് ഇന്ത്യൻ വെൽസ് ഫൈനലിൽ സബലേങ്ക കീഴടക്കിയത്. മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരിൽ 3-6, 6-3, 7-6 എന്ന സ്‌കോറിനായിരുന്നു സബലേങ്കയുടെ ജയം. സബലേങ്കയുടെ ആദ്യ ഇന്ത്യൻവെൽസ് കിരീടമാണിത്. 2023ലെ ഫൈനലിൽ ഇവിടെ എലേന സബലേങ്കയെ തോൽപ്പിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam