കാനഡയുടെ ഇസ്മായിൽ കോനെയുടെ ഇടതുകാൽ വട്ടം ഒടിഞ്ഞു തൂങ്ങി

JUNE 20, 2026, 9:42 AM

ഫിഫ 2026 ലോകപ്പിലെ ഏറ്റവും ദയനീയവും വേദനാജനകവുമായ കാഴ്ച; അതായിരുന്നു കനേഡിയന് താരം ഇസ്മായിൽ കോനെ. ഗ്രൂപ്പ് ബിയില് ഖത്തറിന് എതിരായ മത്സരത്തിന്റെ 53 -ാം മിനിറ്റില് ഇസ്മായില് കോനെയുടെ ഇടതുകാല് വട്ടം ഒടിഞ്ഞു തൂങ്ങി. കോനെയുടെ പക്കൽ നിന്ന് പന്ത് പിടിച്ചെടുക്കാൻ ഖത്തറിന്റെ അസിം മാഡിബൊ അനാവശ്യമായി നടത്തിയ ഫൗളാണ് വില്ലനായത്.

കോനെയുടെ പിന്നില്‌നിന്നായിരുന്നു അസിം മാഡിബൊയുടെ ഫൗള്. ആ കാഴ്ചകണ്ട് ഗാലറി ഒന്നടങ്കം നെഞ്ചില് കൈവച്ചു, ഓഹ്, ഗോഡ് എന്ന് അറിയാതെ പറഞ്ഞുപോയി. വേദനയാൽ വാവിട്ടുകരഞ്ഞു പുളഞ്ഞ കോനെയെ, പ്രഥമ ശുശ്രൂഷയ്ക്കുശേഷം മെഡിക്കൽ സംഘം ആശുപത്രിയിലെത്തിച്ചു.

റഫറിയുടെ ചുവപ്പ് കണ്ട് മാഡിബൊ മൈതാനത്തിനു പുറത്തേക്ക്. കോനെയുടെ പകരക്കാരനായി നാഥൻ സാലിബ കളത്തില്. 64 -ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് സാലിബ വലയിലെത്തിച്ചു.

vachakam
vachakam
vachakam

തുടർന്ന് ഗാലറിക്കഭിമുഖമായി കോനെയുടെ ജഴ്‌സി ഉയർത്തിക്കാണിച്ചു, ദുഃഖഛായയുള്ള ഒരു ഗോളാഘോഷം. കോനെയോട് അസിം മാഡിബൊ ക്ഷമാപണം നടത്തിയതായി കനേഡിയൻ ടീം വൃത്തങ്ങൾ പിന്നീട് അറിയിച്ചു. കോനെയെ ആശുപത്രിക്കിടക്കയിൽ സന്ദർശിക്കുന്ന ചിത്രം സഹതാരം മോയിസ് ബോംബിറ്റൊ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam