ഫുട്‌ബോൾ ലോകത്തിലെ ഏറ്റവും നിർണായക വേദിയായ ലോകകപ്പ് ഫൈനലിൽ വിസിൽ മുഴക്കിയതിന് പിന്നാലെ, 46-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്ലോവേനിയൻ റഫറി സ്ലാവകോ വിൻചിച്ച്. വിടവാങ്ങൽ സീസണിൽ ലോകത്തെ മികച്ച റഫറിക്കുള്ള അംഗീകാരങ്ങൾ സ്വന്തമാക്കിയാണ് വിൻചിച്ച് പടിയിറങ്ങുന്നത്.
അർജന്റീനയും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് ഫൈനലിന് നേതൃത്വം നൽകിയതിന് പിന്നാലെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. വിടവാങ്ങുന്നതിന് മുമ്പ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് (IFFHS) നൽകുന്ന ലോകത്തെ മികച്ച റഫറിക്കുള്ള പുരസ്‌കാരവും ഇറ്റലിയിലെ പ്രശസ്തമായ 'ജിയൂലിയോ കാംപനാറ്റി' അവാർഡും അദ്ദേഹത്തെ തേടിയെത്തി.
2022 ഖത്തർ ലോകകപ്പിലൂടെയാണ് വിൻചിച്ച് ലോകകപ്പ് വേദിയിൽ അരങ്ങേറ്റം കുറിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന സൗദി അറേബ്യയോട് അപ്രതീക്ഷിതമായി തോറ്റ മത്സരം ഉൾപ്പെടെ രണ്ട് മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചു. 2026 ലോകകപ്പിൽ ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങൾക്ക് റഫറിയായതോടെ ലോകകപ്പിൽ ആകെ ആറ് മത്സരങ്ങൾ നിയന്ത്രിച്ച നേട്ടവും അദ്ദേഹം സ്വന്തമാക്കി.
1979 നവംബർ 25ന് സ്ലോവേനിയയിലെ മാരിബോറിൽ ആണ് വിൻചിച്ച് ജനിച്ചത്. 2012 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആറാം റഫറിയായി അന്താരാഷ്ട്ര കരിയർ ആരംഭിച്ച അദ്ദേഹം 2019ൽ യുവേഫയുടെ എലൈറ്റ് റഫറി പാനലിലേക്ക് ഉയർന്നു. യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലുമായി 72ലധികം മത്സരങ്ങൾ നിയന്ത്രിച്ച അദ്ദേഹം, ഇന്ത്യ ആതിഥേയത്വം വഹിച്ച 2017ലെ ഫിഫ അണ്ടർ17 ലോകകപ്പിലും റഫറിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
